Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഇടുക്കിക്ക്​ ആശ്വാസം;...

ഇടുക്കിക്ക്​ ആശ്വാസം; 80 ബസിന്​​ പെർമിറ്റ്​ തിരിച്ചുകിട്ടും

text_fields
bookmark_border
Bus workers assaulted
cancel
camera_alt

വ​ട​ക​ര പു​തി​യ സ്റ്റാ​ൻ​ഡി​ൽ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട ബ​സു​ക​ൾ

തൊ​ടു​പു​ഴ: 140 കി​ലോ​മീ​റ്റ​റി​ല​ധി​ക​മു​ള്ള റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ജി​ല്ല​ക്ക്​ ആ​ശ്വാ​സ​മാ​കും.നാ​ല് മാ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്‌ അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ജി​ല്ല​യി​ൽ 80 ബ​സി​ന്‍റെ പെ​ർ​മി​റ്റ് പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടും.

പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കേ​ണ്ടെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് പ്ര​ശ്ന​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. പെ​ർ​മി​റ്റ് പു​തു​ക്കേ​ണ്ട എ​ന്ന തീ​രു​മാ​നം ഇ​ടു​ക്കി​യി​ൽ യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി​യ​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, കോ​വി​ലൂ​ർ, സൂ​ര്യ​നെ​ല്ലി, കു​മ​ളി, നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഈ ​റൂ​ട്ടു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി വ​ള​രെ കു​റ​ച്ച്​ സ​ർ​വി​സ്​ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളെ​യാ​ണ്. ഇ​വ ഇ​ല്ലാ​താ​കു​ന്ന​ത് സ്‌​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും രാ​ത്രി യാ​ത്ര​ക്കാ​രെ​യു​മ​ട​ക്കം ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്നും മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് മ​ന്ത്രി ആ​ന്റ​ണി രാ​ജു അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus
News Summary - Relief for Idukki; Permit will be returned for 80 buses
Next Story