Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമഴക്കെടുതി തുടരുന്നു;...

മഴക്കെടുതി തുടരുന്നു; ഇടുക്കിയിൽ തകർന്നത്​ 117 റോഡുകള്‍

text_fields
bookmark_border
മഴക്കെടുതി തുടരുന്നു; ഇടുക്കിയിൽ തകർന്നത്​ 117 റോഡുകള്‍
cancel
camera_alt

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഴ​ തു​ട​രു​ന്ന​ത്​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. മ​ഴ​ക്കെ​ടു​തി​യി​ൽ ര​ണ്ടു ​ജീ​വ​നു​ക​ളാ​ണ്​ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത്. നി​ര​വ​ധി പേ​രു​ടെ വീ​ടു​ക​ളും ഭൂ​മി​യും ന​ഷ്ട​മാ​യി. വീ​ടും സ്ഥ​ല​വും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ഭൂ​മി ക​ണ്ടെ​ത്താ​ൻ മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ടി.​എം. അ​നൂ​പ് ജേ​ക്ക​ബി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വീ​ടും സ്ഥ​ല​വും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഭൂ​മി ക​ണ്ടെ​ത്താ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

ല​ഭ്യ​മാ​യ റ​വ​ന്യൂ ഭൂ​മി സം​ബ​ന്ധി​ച്ച് വി​ശ​ദ റി​പ്പോ​ര്‍ട്ട് സ​ര്‍ക്കാ​രി​ന് സ​മ​ര്‍പ്പി​ച്ച് തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. റ​വ​ന്യൂ ഭൂ​മി​യു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സ​ഹ​സി​ല്‍ദാ​ര്‍മാ​ര്‍ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍മാ​ര്‍ക്കും നി​ര്‍ദേ​ശം ന​ല്‍കും. വി​വി​ധ ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന 23 കു​ടും​ബ​ങ്ങ​ള്‍ക്ക് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഇ​ടു​ക്കി എം.​എ​ൽ.​എ റോ​യി കെ. ​പൗ​ലോ​സ്​ അ​റി​യി​ച്ചു. ക്യാ​മ്പി​ല്‍ നി​ന്ന് തി​രി​ച്ചു​പോ​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്കാ​യി വാ​ട​ക വീ​ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

റോ​ഡു​ക​ള്‍ക്ക് ഒ​മ്പ​ത്​ കോ​ടി​യു​ടെ നാ​ശം

മ​ഴ​യി​ല്‍ ത​ക​ര്‍ന്ന റോ​ഡു​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ര്‍നി​ർ​മി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ആ​കെ 117 റോ​ഡു​ക​ള്‍ ത​ക​ര്‍ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 46 റോ​ഡു​ക​ളും ത​ദ്ദേ​ശ വ​കു​പ്പി​ന്റെ 71 റോ​ഡു​ക​ളു​മാ​ണ് ത​ക​ര്‍ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ള്‍ക്ക് ഒ​മ്പ​ത്​ കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​വും ത​ദ്ദേ​ശ വ​കു​പ്പി​ന്റേ​ത് 74 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​വു​മാ​ണ് നി​ല​വി​ല്‍ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ 33 ഹെ​ക്ട​ര്‍ കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം 1.36 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കാ​ര്‍ഷി​ക വി​ള​ക​ള്‍ക്കു​ണ്ടാ​യ​ത്. കൃ​ഷി​നാ​ശം സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road damagedHeavy RainrainstormKerala News
News Summary - മഴക്കെടുതി തുടരുന്നു; ഇടുക്കിയിൽ തകർന്നത്​ 117 റോഡുകള്‍
Next Story