Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യി ഇ​ട​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​യ ബിലാലിന്‍റെ കൈ പിടിച്ച്​ രാഹുൽ

text_fields
bookmark_border
ബിലാൽ സമദ്​
cancel
camera_alt

ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യി​ൽ രാ​ഹു​ൽ ഗാ​ന്ധിക്കൊപ്പം ബി​ലാ​ൽ സ​മ​ദ്​

തൊ​ടു​പു​ഴ: സ​മ​ര​ത്തി​നി​ടെ തൊ​ടു​പു​ഴ​യി​ൽ പൊ​ലീ​സ്​ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യി ഇ​ട​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ടു​ക്കി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ലാ​ൽ സ​മ​ദി​നെ ചേ​ർ​ത്തു​നി​ർ​ത്തി രാ​ഹു​ൽ ഗാ​ന്ധി ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യി​ൽ ന​ട​ന്നു. മൂ​ന്ന്​ മി​നി​റ്റോ​ളാം ന​ട​ന്ന്​ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ണ്ണി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ചോ​ദി​ച്ച​റി​യു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

യാ​ത്ര ക​ട​ന്നു​വ​രാ​ത്ത ഇ​ടു​ക്കി ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​ങ്കെ​ടു​ക്കാ​ൻ കെ.​പി.​സി.​സി നി​ർ​ദേ​ശി​ച്ച​ത് ആ​ല​പ്പു​ഴ കു​ത്തി​യ​തോ​ട് മു​ത​ൽ അ​രൂ​ർ ജ​ങ്​​ഷ​ൻ വ​രെ​യാ​യി​രു​ന്നു. ജൂ​ൺ 14നാ​ണ്​ തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ്‌ മാ​ർ​ച്ചി​നു​നേ​രെ പൊ​ലീ​സ് ലാ​ത്ത​ച്ചാ​ർ​ജ് ഉ​ണ്ടാ​വു​ക​യും ബി​ലാ​ൽ സ​മ​ദ് അ​ട​ക്കം എ​ട്ടോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത്. ബി​ലാ​ൽ സ​മ​ദി​ന്‍റെ ഇ​ട​തു​ക​ണ്ണി​ന്‍റെ ഉ​ള്ളി​ൽ ലാ​ത്തി​യ​ടി ഏ​ൽ​ക്കു​ക​യും കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

അ​ങ്ക​മാ​ലി​യി​ലും മ​ധു​ര​യി​ലു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക​ൾ ന​ട​ന്നു. ഒ​രു​വ​ർ​ഷം നീ​ളു​ന്ന തു​ട​ർ​ച്ചി​കി​ത്സ​ക​ളി​ലൂ​ടെ മാ​ത്ര​മേ കാ​ഴ്ച തി​രി​ച്ചു​കി​ട്ടു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് സം​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Jodo YatraRahul Gandhi
News Summary - Rahul Gandhi Bharat Jodo Yatra
Next Story