Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightവിലക്കയറ്റം; വ്യാപാര...

വിലക്കയറ്റം; വ്യാപാര കേ​ന്ദ്രങ്ങളിൽ പരിശോധന

text_fields
bookmark_border
വിലക്കയറ്റം; വ്യാപാര കേ​ന്ദ്രങ്ങളിൽ പരിശോധന
cancel
camera_alt

മൂ​ന്നാ​റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന

തൊ​ടു​പു​ഴ: വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന. മൂ​ന്നാ​ർ, വ​ണ്ണ​പ്പു​റം, ഉ​ടു​മ്പ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ദേ​വി​കു​ളം സ​ബ്​ ക​ല​ക്​​ട​ർ രാ​ഹു​ൽ കൃ​ഷ്​​ണ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്​​തൃ വ​കു​പ്പ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, ഫു​ഡ്​ സേ​ഫ്​​റ്റി, പൊ​ലീ​സ്, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത്​ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ്​ മൂ​ന്നാ​റി​​ലെ പൊ​തു​വി​പ​ണി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കാ​തെ വി​ൽ​പ​ന ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​വ​ശ്യ​മാ​യ ലൈ​സ​ന്‍സ്​ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച മീ​റ്റ്​ സ്​​റ്റോ​ൾ അ​ട​പ്പി​ക്കു​ക​യും സ്റ്റാ​മ്പ്​ ചെ​യ്യാ​തെ ഉ​പ​​യോ​ഗി​ച്ചി​രു​ന്ന അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രു​ന്ന പ​ഴം, പ​ച്ച​ക്ക​റി, പ​ല വ്യ​ഞ്ജ​ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​റ്റ്​ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ​വ​ർ​ക്ക്​ താ​ക്കി​തും ന​ൽ​കി.

വ​ണ്ണ​പ്പു​റം ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള പ​ച്ച​ക്ക​റി പ​ല​ച​ര​ക്ക്​ ക​ട​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നാ​ല്​ കേ​സ്​ എ​ടു​ത്തു. സാ​ധ​ന​ങ്ങ​ൾ​ക്ക്​ പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price riseinspectionshopping malls
News Summary - price rise; Inspection at shopping malls
Next Story