Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightലഹരിയെ...

ലഹരിയെ വരുതിയിലാക്കാൻ...; ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ​പൊ​ലീ​സ്​

text_fields
bookmark_border
ലഹരിയെ വരുതിയിലാക്കാൻ...; ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ​പൊ​ലീ​സ്​
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി പൊ​ലീ​സ്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ളു​ടെ ക​ണ​ക്ക് പൊ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി ശേ​ഖ​രി​ച്ച​ത്. ക​ണ​ക്കു​പ്ര​കാ​രം ഇ​ടു​ക്കി​യി​ൽ മാ​ത്രം നാ​ർ​ക്കോ​ട്ടി​ക് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന 2465 പേ​രും സി​ന്ത​റ്റി​ക് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന 63 പേ​രും ഉ​​ണ്ടെ​ന്നാ​ണ്​ പ്രാ​ഥ​മി​ക​മാ​യി ശേ​ഖ​രി​ച്ച ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

സി​ന്ത​റ്റി​ക് ഡ്ര​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ തൊ​ടു​പു​ഴ​യി​ൽ

ജി​ല്ല​യി​ൽ തൊ​ടു​പു​ഴ​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം സി​ന്ത​റ്റി​ക് ഡ്ര​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ള്ള​ത്. 28 പേ​ർ തൊ​ടു​പു​ഴ​യി​ൽ മാ​ത്ര​മു​ണ്ട്. നാ​ർ​കോ​ട്ടി​ക് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന 188 പേ​രാ​ണ് തൊ​ടു​പു​ഴ​യി​ലു​ള്ള​ത്. പീ​രു​മേ​ട്ടി​ൽ ഇ​ത് 698 പേ​രാ​ണ്. നാ​ർ​കോ​ട്ടി​ക് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ജി​ല്ല​യി​ൽ മു​ന്നി​ൽ പീ​രു​മേ​ടാ​ണ്.

ഇ​ടു​ക്കി, മൂ​ന്നാ​ർ, ക​ട്ട​പ്പ​ന മേ​ഖ​ല​ക​ളി​ൽ യ​ഥാ​ക്ര​മം 557, 545, 447 എ​ന്നി​ങ്ങ​നെ​യാ​ണ് നാ​ർ​കോ​ട്ടി​ക് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം. സി​ന്ത​റ്റി​ക് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പീ​രു​മേ​ട്ടി​ൽ 11, ഇ​ടു​ക്കി​യി​ൽ മൂ​ന്ന്, മൂ​ന്നാ​റി​ൽ 10, ക​ട്ട​പ്പ​ന​യി​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പൊ​ലീ​സ് ക​ണ​ക്ക്.

പ​ട്ടി​ക, പി​ടി​യി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി

മു​മ്പ് ല​ഹ​രി കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള​ട​ക്കം പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ച് ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​ണ് പൊ​ലീ​സി​ന്‍റെ പ​ദ്ധ​തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജി​ല്ല​യി​ൽ ന​ട​ന്ന ക്രൂ​ര കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം കാ​ര​ണ​മാ​യി​ട്ടു​​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ല​ഹ​രി​ക്ക​ട​ത്ത് ക​ണ്ണി​ക​ൾ മു​റി​ച്ചു​മാ​റ്റും -ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി

തൊ​ടു​പു​ഴ: ല​ഹ​രി​ക്ക​ട​ത്തും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്​ രം​ഗ​ത്തു​ണ്ടെ​ന്നും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ള​ട​ക്കം ജി​ല്ല​യി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി എ. ​ന​സീം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ പൂ​ർ​ണ​മാ​യും ല​ഹ​രി വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച​ത്. ഇ​തി​നു പു​റ​മേ, ല​ഹ​രി മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ ജി​ല്ല​യി​ൽ പൊ​ലീ​സി​ന്റെ ഡാ​ൻ​സാ​ഫ് ടീം ​ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു.

ജി​ല്ല​യി​ലെ ഡി​വൈ.​എ​സ്.​പി ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നാ​ല്​ പൊ​ലീ​സു​കാ​ർ അ​ട​ങ്ങു​ന്ന ടീം ​രൂ​പീ​ക​രി​ച്ചും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ രം​ഗ​ത്തു​ണ്ട്.

പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രു എ​സ്.​ഐ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് വി​ഭാ​ഗ​വും ജാ​ഗ്ര​ത​യി​ല​ലാ​ണ്​. ര​ഹ​സ്യ​മാ​യി വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​​ കൈ​മാ​റാം.

ചു​റ്റു​പാ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന ല​ഹ​രി ക​ച്ച​വ​ട​മോ ഉ​പ​യോ​ഗ​മോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജി​ല്ലാ തൂ​ഫാ​ൻ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റാ​യ 9497932508ൽ​ ​അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thodupuzhaidukki policesynthetic drugsOperation Toofan
News Summary - Police prepare list of drug users
Next Story