‘നോ’ എന്ന് ആരോടും പറയാത്ത നേതാവ് -പി.ജെ. ജോസഫ്
text_fieldsപി.ജെ. ജോസഫിന്റെ
വിവാഹത്തിന് ഉമ്മൻ ചാണ്ടി
പുറപ്പുഴയിലെ
വീട്ടിലെത്തിയപ്പോൾ
തൊടുപുഴ: രാഷ്ട്രീയത്തിനപ്പുറം സൗഹൃദവും വ്യക്തിബന്ധവും പുലർത്തിയിരുന്നവരായിരുന്നു ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും. 1970ൽ ആദ്യമായി നിയമസഭയിൽ എത്തിയവരാണ് ഇരുവരും എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കുറിച്ച് പറയാൻ പി.ജെക്ക് ഏറെയുണ്ട്. തൊടുപുഴയിൽ ഉമ്മൻ ചാണ്ടി എത്തുമ്പോഴൊക്കെ ഫോണിൽ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്യുമായിരുന്നു. പി.ജെയുടെ മകൻ ജോ മരണപ്പെട്ടപ്പോഴാണ് ഏറ്റവും ഒടുവിലായി ഉമ്മൻ ചാണ്ടി വീട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾ എല്ലാം പൂർത്തിയായശേഷമാണ് അന്ന് മടങ്ങിയത്. ഇടക്കിടെ സുഖവിവരങ്ങളൊക്കെ അന്വേഷിച്ച് വിളിക്കുമായിരുന്നുവെന്ന് പി.ജെ. ജോസഫ് മാധ്യമത്തോട് പറഞ്ഞു. തമ്മിൽ കാണാനും സംസാരിക്കാനും സമയം കണ്ടെത്തിയിരുന്നു.
ബഹുജന സമ്പർക്ക പരിപാടിയിൽ തൊടുപുഴയിൽ മുഴുവൻ സമയവും അദ്ദേഹത്തിനൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചത് മറക്കാൻ കഴിയില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ആളുകളുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ഒരു നേതാവ് എന്ന് ഉമ്മൻ ചാണ്ടിയെ വിളിക്കാം. അദ്ദേഹത്തിന് പകരംവെക്കാൻ മറ്റൊരാളില്ല. വിദേശത്തേക്ക് ചികിത്സക്ക് പോകുമ്പോഴും അദ്ദേഹത്തെ പോയികണ്ടിരുന്നു. ഒരിക്കലും ആരോടും നോ എന്ന് പറയാത്ത ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പി.ജെ ഓർമിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.