ഓപറേഷന് സുരക്ഷിത വിദ്യാരംഭം; സ്കൂൾ ബസുകളുടെ ഫിറ്റ്നസ് മസ്റ്റ്
text_fieldsഇടുക്കി ആർ.ടി ഓഫിസിന്റെ കീഴിൽ വാഴത്തോപ്പ് ഗിരിജ്യോതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്കൂൾ വാഹന പരിശോധനയിൽനിന്ന്
തൊടുപുഴ: സ്കൂൾ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓപറേഷൻ സുരക്ഷിത വിദ്യാരംഭം 2025 പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂൾ ബസുകളുടെ പരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ അഞ്ച് ആർ.ടി ഓഫിസുകളുടെ കീഴിലായാണ് പരിശോധന നടക്കുന്നത്.
വാഹന പരിശോധനക്കായി അതത് സ്കൂളുകളിൽ നേരിട്ട് എത്തിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്. സ്കൂൾ വാഹന ഡ്രൈവർമാർക്ക് അത്തരം വാഹനങ്ങൾ ഓടിച്ച് 10 വർഷത്തെ പരിചയം നിർബന്ധമാണ്.
വാഹനത്തിന്റെ വാതിലുകളിൽ അറ്റൻഡർമാർ നിർബന്ധമായും ഉണ്ടായിരിക്കണം. സ്കൂളിന്റേത് അല്ലാത്ത വാഹനങ്ങളിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് വെക്കണം. വാതിലുകളുടെയും ജനലുകളുടെയും ഷട്ടറുകൾ ക്യത്യമായി പ്രവർത്തിക്കേണ്ട തരത്തിലായിരിക്കണം. സ്കൂൾ ബാഗുകൾ വെക്കാൻ റാക്ക് സംവിധാനം ഏർപ്പെടുത്തണം. സ്കൂളിന്റെ പേര്, ഫോൺ നമ്പർ, എമർജൻസി കോൺടാക്ട് നമ്പർ എന്നിവ വാഹനങ്ങളുടെ ഇരുവശത്തും പതിക്കണം.
വാഹനത്തിന് പിറകിൽ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം. കൂളിങ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കാണം. വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ് സംവിധാനം സുരക്ഷമിത്ര സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ വിദ്യാവാഹൻ ആപ്പുമായും ടാഗ് ചെയ്യണം.
എന്നാൽ മാത്രമേ സ്കൂൾ വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷമിത്ര പോർട്ടലിൽ ലഭ്യമാവുകയുള്ളൂ. അത്യാവശ്യഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായം തേടാൻ പാനിക് ബട്ടണുകൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. തുടങ്ങിയ പൊതുനിർദേശങ്ങൾ പാലിച്ചാണ് സ്കൂൾ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയത്. പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കർ പതിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

