Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightസേഫല്ല, കാൽ നട...

സേഫല്ല, കാൽ നട യാത്രക്കാരും, ഒരു വർഷത്തിനി​ടെ നഷ്ടമായത്​​ 1702 ജീവൻ

text_fields
bookmark_border
സേഫല്ല, കാൽ നട യാത്രക്കാരും, ഒരു വർഷത്തിനി​ടെ നഷ്ടമായത്​​ 1702 ജീവൻ
cancel

തൊ​ടു​പു​ഴ: റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​നും ​വേ​ണ്ട​ത്ര സു​ര​ക്ഷ​യി​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന​ത്തെ വാ​ഹ​നാ​പ​ക​ട ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം 1702 കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ർ​ഡ്‌​സ് ബ്യൂ​റോ​യു​ടെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ ‘റാ​പ്പി​ഡി’​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ അ​പ​ക​ട മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള നാ​ലു വ​ർ​ഷ​ത്തെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​പ​ഗ്ര​ഥി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​. സീ​ബ്രാ ലൈ​നു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ക, ഫു​ട്പാ​ത്തു​ക​ളി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക, സീ​ബ്രാ ലൈ​നു​ക​ളി​ൽ കൂ​ടു​ത​ൽ വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ക, ഫു​ട്പാ​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്, സീ​ബ്രാ ലൈ​ൻ ക്രോ​സി​ങ് ഏ​രി​യ, അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള റാ​മ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ക എ​ന്നി​വ​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ന​ട​പ്പാ​ത​ക​ളു​ടെ അ​ഭാ​വ​വും ത​ട​സ്സ​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന മ​റ്റ് പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളാ​ണ്. 2025 ന​വം​ബ​ർ മു​ത​ൽ ര​ണ്ടു ത​വ​ണ​ക​ളി​ലാ​യി ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കു​ക​യും നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് നോ​ട്ടീ​സ് ന​ൽ​കി സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള​ട​ക്കം ഗ​താ​ഗ​ത വ​കു​പ്പ്​ തു​ട​രു​ക​യാ​ണ്​​.

കൂ​ടാ​തെ ന​ട​പ്പാ​ത​യി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ്ങ്, ഹാ​ൻ​ഡ് റെ​യി​ലു​ക​ളു​ടെ അ​ഭാ​വം മു​ത​ലാ​യ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ‘നാ​റ്റ്പാ​ക്’ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത​ക​ളി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ജി​ല്ല റോ​ഡ്​ സു​ര​ക്ഷ കൗ​ൺ​സി​ലു​ക​ൾ​ക്ക്​​ നി​ർ​ദേ​ശം ന​ൽ​കി. അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​സീ​ബ്രാ ലൈ​നു​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​ക്കു​ന്നു​ണ്ടോ എ​ന്ന്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്താ​നും വീ​ഴ്ച വ​രു​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ന​ട​പ​ടി ആ​രം​ഭി​ച്ചു​​.

സ്ഥി​ര​മാ​യി കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ റെ​ഡ്​ ലൈ​റ്റ്​ ജ​മ്പി​ങ് ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ കാ​മ​റ സ്ഥാ​പി​ക്കും. ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ മ​ര​ണ​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ചീ​ഫ്​ ഓ​ഫി​സ്​ ത​ല​ത്തി​ലും ഡി​പ്പോ ത​ല​ത്തി​ലും അ​പ​ക​ട നി​രീ​ക്ഷ​ണ സ​മി​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്​. ഇ​തു​ കൂ​ടാ​തെ പു​തി​യ ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ കാ​മ​റ​യു​ടെ കൂ​ടെ ‘കോ ​പൈ​ല​റ്റ്​ എ ​വ​ൺ ഫീ​ച്ച​ർ കാ​മ​റ’ ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഡ്രൈ​വി​ങ്​ സ​മ​യ​ത്തു​ള്ള ഉ​റ​ക്കം, മൊ​ബൈ​ൽ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​യും അ​മി​ത വേ​ഗ​ത, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്​ എ​ന്നി​വ​യും ക​ണ്ടെ​ത്തി അ​ലെ​ർ​ട്ട്​ ചെ​യ്യാ​ൻ ക​ഴി​യും. ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക്​ ത​ത്സ​മ​യം ത​ന്നെ വി​വ​രം ല​ഭ്യ​മാ​ക്കു​ന്ന സോ​ഫ്​​റ്റ്​ വെ​യ​റാ​ണ്​ ഇ​തി​നാ​യി ഇ​ൻ​സ്റ്റാ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safepedestrian
News Summary - Not only the safe, but also pedestrians, 1702 lives were lost in one year
Next Story