Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightന്യൂമാൻ കോളജ്...

ന്യൂമാൻ കോളജ് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്മാർ

text_fields
bookmark_border
ന്യൂമാൻ കോളജ് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്മാർ
cancel

തൊ​ടു​പു​ഴ: അ​രു​വി​ത്തു​റ സെൻറ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്ന എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഭാ​രോ​ദ്വ​ഹ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ചാ​മ്പ്യ​ന്മ​രാ​യി. 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും നേ​ടി​യാ​ണ് ന്യൂ​മാ​ൻ കോ​ള​ജ് കി​രീ​ടം ചൂ​ടി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല റെ​ക്കോ​ഡ് ഭേ​ദി​ച്ച പ്ര​ക​ട​ന​ത്തോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ക​ച്ച ലി​ഫ്റ്റ​ർ​ക്കു​ള്ള പു​ര​സ്​​കാ​രം ന്യൂ​മാ​ൻ കോ​ള​ജി​ലെ അ​ഹ​മ​ദ് ഇ​ബ്രാ​ഹീ​മി​ന് ല​ഭി​ച്ചു.

അ​ന്താ​രാ​ഷ്്ട്ര താ​ര​വും പ​രീ​ശീ​ല​ക​നു​മാ​യ ര​തീ​ഷ് കു​മാ​റിെൻറ​യും കാ​യി​ക അ​ധ്യാ​പ​ക​ൻ എ​ബി​ൻ വി​ൽ​സ‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം, റാ​ണി​ഷ്, ഐ​സ​ക് ജോ​ൺ തി​മോ​ത്തി, നി​ധി ഹ​സ​ൻ എ​ന്നി​വ​ർ സ്വ​ർ​ണ​വും മെ​ൽ​വി​ൻ ബി​നോ​യ് വെ​ള്ളി​യും ജി​ത്തു ജോ​സ​ഫ്, ഡി​നു നെ​ൽ​സ​ൺ വെ​ങ്ക​ല​വും അ​ൻ​വ​ർ ഷാ, ​റോ​ബി​ൻ എ​ന്നി​വ​ർ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ടീം ​അം​ഗ​ങ്ങ​ളെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ൺ ജോ​സ​ഫ്, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കോ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weightlifting Champions
News Summary - Newman College Weightlifting Champions
Next Story