ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ
text_fieldsബോബിൻ വർഗീസ്
തൊടുപുഴ: ജാമ്യത്തിലിറങ്ങി ഒളിവിൽപോയ കൊലപാതകക്കേസ് പ്രതി നാല് വർഷത്തിന് ശേഷം പിടിയിൽ. കുളപ്പറച്ചാൽ പഞ്ഞിപറമ്പിൽ വീട്ടിൽ ബോബിൻ വർഗീസ് (42) ആണ് നാല് വർഷത്തിന് ശേഷം ചെന്നൈയിൽനിന്ന് പിടിയിലായത്.
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിന്നക്കനാൽ നടുപ്പാറ ഭാഗത്തുള്ള എസ്റ്റേറ്റിൽവെച്ച് ഏസ്റ്റേറ്റിന്റെ ഉടമയായ രാജേഷിന്റെ നെഞ്ചിൽ മാരകമായി മുറിവേൽപ്പിച്ചും സഹോദരനായ മുത്തയ്യയെ തലക്ക് മാരകമായി പരിക്കേൽപിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ജയിൽ ശിക്ഷ അനുഭവിച്ചു വരവേ, ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.
തമിഴ്നാട്ടിൽ ചെന്നൈയിൽ താമ്പരത്ത് താഴമ്പൂർ എന്ന സ്ഥലത്ത്, അഖിൽ എന്ന വ്യാജ പേരിൽ കോളജ് സെക്യൂരിറ്റി ജീവനക്കാരനായി ഒളിവിൽ കഴിയവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

