Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും -മന്ത്രി പി.എ. മുഹമ്മദ് റിയാസ്

text_fields
bookmark_border
പൊതുമരാമത്ത് പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും -മന്ത്രി പി.എ. മുഹമ്മദ് റിയാസ്
cancel
camera_alt

കു​രി​ശി​ങ്ക​ല്‍-​ചെ​മ്പ​ക​പ്പാ​റ റോ​ഡ് നി​ര്‍മാ​ണോ​ദ്ഘാ​ട​ന​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​ന അ​നാ​ച്ഛാ​ദ​നം

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

തൊ​ടു​പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ് റി​യാ​സ്. കു​രി​ശി​ങ്ക​ല്‍-​ചെ​മ്പ​ക​പ്പാ​റ റോ​ഡ് നി​ര്‍മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​ഡി​ന്റെ ശി​ലാ​സ്ഥാ​പ​ന അ​നാ​ച്ഛാ​ദ​നം ജ​ല വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ച്ചു. കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ണി​ക്ക​ന്‍കു​ടി, മു​ള്ള​രി​ക്കു​ടി, പെ​രി​ഞ്ചാം​കു​ട്ടി വാ​ര്‍ഡു​ക​ളി​ല്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന​തും കൊ​ന്ന​ത്ത​ടി വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ ഈ ​റോ​ഡി​ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ലാ​ണ് ആ​റു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

പ​ണി​ക്ക​ന്‍കു​ടി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് അ​ഞ്ചു​മു​ക്ക് വ​ഴി ചെ​മ്പ​ക​പ്പാ​റ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന റോ​ഡാ​ണ് ഇ​ത്. 5.025 കി​ലോ​മീ​റ്റ​റാ​ണ് റോ​ഡി​ന്റെ നീ​ളം. റോ​ഡി​ന്റെ ആ​ദ്യ​ത്തെ 2.1 കി.​മീ ദൂ​ര​വും അ​വ​സാ​ന​ത്തെ 0.70 കി.​മീ ദൂ​ര​വും വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ടാ​റി​ങ് ന​ട​ത്തി​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി, ക​ലു​ങ്കു​ക​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍മാ​ണം, വീ​തി കൂ​ട്ട​ല്‍ തു​ട​ങ്ങി​യ​വ പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ആ​വ​ശ്യ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ഐ​റി​ഷ് ഓ​ട, റോ​ഡ് സു​ര​ക്ഷ​യ്ക്കു​ള​ള ക്ര​ഷ് ബാ​രി​യ​ര്‍, റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ക.

പ​രി​പാ​ടി​യി​ല്‍ കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ര​മ്യ റെ​നീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി സ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​പി മ​ല്‍ക്ക, മ​റ്റ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modern technologyMinister P.A. Muhammad Riazpublic works projects
News Summary - Modern technology will be utilized in public works projects - Minister P.A. Muhammad Riaz
Next Story