Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_right...

ക​രു​തി​യി​രി​ക്കാം...ഇ​ഴ​ഞ്ഞെ​ത്തും വി​ഷ​ജീ​വി​ക​ളെ

text_fields
bookmark_border
ക​രു​തി​യി​രി​ക്കാം...ഇ​ഴ​ഞ്ഞെ​ത്തും വി​ഷ​ജീ​വി​ക​ളെ
cancel

തൊ​ടു​പു​ഴ: മ​ല​യോ​ര ജി​ല്ല​യി​ലും ദി​നേ​ന ചൂ​ട് അ​സ​ഹ്യ​മാ​വു​ക​യാ​ണ്. ക​ത്തു​ന്ന ചൂ​ട് മ​നു​ഷ്യ​ർ​ക്കെ​ന്ന പോ​ലെ മൃ​ഗ​ങ്ങ​ൾ​ക്കും ഏ​റെ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കാ​ട്ട​രു​വി​ക​ളി​ലെ വെ​ള്ളം വ​റ്റി​യും ഭ​ക്ഷ​ണ​മാ​ക്കു​ന്ന ഇ​ല​ക​ളും വൃ​ക്ഷ​ങ്ങ​ളും ഫ​ല​ങ്ങ​ളും ക​രി​ഞ്ഞു​ണ​ങ്ങി​യും പ്ര​തി​സ​ന്ധി​യാ​കു​ന്ന​തോ​ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ഇ​ക്കാ​ല​ത്താ​ണ്.

ഇ​തോ​ടൊ​പ്പ​മാ​ണ് കൊ​ടും​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ത​ണു​പ്പ് തേ​ടി പാ​മ്പു​ക​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​തു​മൂ​ല​മാ​ണ് ചൂ​ടു​കാ​ല​ത്ത് വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തും പാ​മ്പു​ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ൽ ചൂ​ട് കൂ​ടു​മ്പോ​ൾ ത​ണു​പ്പും ന​ന​വു​മു​ള്ള സ്ഥ​ല​ങ്ങ​ൾ തേ​ടി​യാ​ണ് ഇ​വ​ക​ളെ​ത്തു​ന്ന​ത്. വീ​ട്ടി​ലേ​യും പ​രി​സ​ര​ത്തേ​യും ന​ന​വു​ള്ള ഭാ​ഗ​ങ്ങ​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ, ബാ​ത്റൂം, ന​ന​ഞ്ഞ തു​ണി​ക​ൾ​ക്ക​കം തു​ട​ങ്ങി കി​ട​പ്പു​മു​റി​ക​ൾ വ​രെ​യു​ള്ള ഏ​തി​ട​വും ഇ​വ താ​വ​ള​മാ​ക്കും. സം​സ്ഥാ​ന​ത്ത് ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി പാ​മ്പ് ക​ടി മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ വ​നം വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ഴ​ഞ്ഞെ​ത്തു​ന്ന പാ​മ്പു​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് വ​നം വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം സി​ദ്ധി​ച്ച അം​ഗീ​കൃ​ത സ്‌​നേ​ക്ക് റെ​സ്ക്യൂ​വ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​നു​ഷ്യ​വാ​സ​മേ​ഖ​ല​യി​ൽ​നി​ന്നും പാ​മ്പു​ക​ളെ ശാ​സ്ത്രീ​യ​മാ​യ പി​ടി​കൂ​ടി അ​തി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ വി​ടു​ന്ന​താ​ണ് പ​ദ്ധ​തി.

ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച 150 സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​രാ​ണ് ക​ർ​മ​രം​ഗ​ത്തു​ള്ള​ത്. വീ​ടു​ക​ളു​ടെ സ​മീ​പ​ത്തോ മ​റ്റോ പാ​മ്പു​ക​ളെ ക​ണ്ടാ​ൽ വ​നം വ​കു​പ്പി​ന്റെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ 18004254733 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ വി​ളി​ച്ചാ​ലു​ട​ൻ വ​ള​ൻ​റി​യ​ർ​മാ​ർ സ്ഥ​ല​ത്തെ​ത്തും. പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് ‘സ​ർ​പ്പ’​ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തും സേ​വ​നം ഉ​റ​പ്പാ​ക്കാ​വു​ന്ന​താ​ണ്. പാ​മ്പു ക​ടി​യേ​റ്റാ​ൽ ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലു​ൾ​പ്പ​ടെ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​യി ആ​ന്റി​വെ​നം അ​ട​ക്കം സ​ജ്ജ​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ വി​ശ​ദീ​ക​ര​ണം.

മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാം

  • വീ​ടി​നു ചു​റ്റു​മു​ള്ള കാ​ടു​ക​ളും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യു​ക.
  • വാ​തി​ൽ, ജ​ന​ലു​ക​ൾ എ​ന്നി​വ​ക്കി​ട​യി​ലെ വി​ള്ള​ലു​ക​ൾ, പൈ​പ്പ് ലൈ​നു​ക​ൾ എ​ന്നി​വ കൃ​ത്യ​മാ​യി അ​ട​ക്കു​ക.
  • വി​റ​കു​പു​ര, ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നി​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​യ​റു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​ക.
  • എ​ലി പാ​മ്പു​ക​ളു​ടെ പ്ര​ധാ​ന ആ​ഹാ​ര​മാ​യ​തി​നാ​ൽ വീ​ട്ടി​ലും പ​രി​സ​ര​ത്തു​നി​ന്നും എ​ലി​ക​ളെ തു​ര​ത്തു​ക.
  • വീ​ട്ടി​ലെ ജ​നാ​ല​ക​ൾ അ​ല​ക്ഷ്യ​മാ​യി തു​റ​ന്നി​ടാ​തി​രി​ക്കു​ക.
  • രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ വെ​ളി​ച്ചം ക​രു​തു​ക.
  • പാ​മ്പി​നെ ക​ണ്ടാ​ൽ ബ​ഹ​ളം വെ​ക്കു​ക​യോ അ​തി​നെ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്യാ​തെ പ​രി​ശീ​ല​നം ല​ഭി​ച്ച പാ​മ്പു​പി​ടി​ത്ത​ക്കാ​രെ മാ​ത്രം വി​വ​ര​മ​റി​യി​ക്കു​ക.
  • പാ​മ്പ് ക​ടി​യേ​റ്റാ​ൽ സ്വ​യം ചി​കി​ത്സ​ക്ക് മു​തി​രാ​തെ എ​ത്ര​യും വേ​ഗം ആ​ന്റി​വെ​നം സൗ​ക​ര്യ​മു​ള്ള തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSnakeIdukki Newspoisonous
News Summary - Maybe it's a joke... I'll pick up the poisonous creatures
Next Story