മാത്യുവിന് സാന്ത്വനമായി പൊതുപ്രവർത്തകരും നാട്ടുകാരും
text_fieldsപി.ജെ ജോസഫിന്റെ വീട്ടിൽ വളർത്തിയിരുന്ന പശുവിനെ അപു ജോൺ ജോസഫ് കുട്ടിക്കർഷകൻ മാത്യുവിനും
കുടുംബത്തിനും കൈമാറുന്നു
തൊടുപുഴ: കുട്ടിക്കർഷകരുടെ സങ്കടമറിഞ്ഞ് നാട്ടുകാരും പൊതു പ്രവർത്തകരും നാടൊന്നാകെയും മാത്യുവിന്റെ കുടുംബത്തിനൊപ്പം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാത്യു ബെന്നിയുടെ വിട്ടില്‍ എത്തി ഇവരുടെ സംരഭംങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്‍കി.
ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് മാത്യു.കെ.ജോണ്‍, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് റോയ്. കെ. പൗലോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി സലിംകുമാര്‍, കോണ്‍ഗ്രസ് എസ് ജില്ല സെക്രട്ടറി അനില്രാഘവന്, തഹസില്‍ദാര്‍ കെ.എച്ച് സഹീര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സന്തോഷ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരായ ചീഫ് വെറ്റിറിനറി ഓഫിസർ ഡോ ജെസി. സി.കാപ്പൻ, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. സാനി തോമസ്, പി.ആർ.ഒ. ഡോ. നിഷാന്ത് എം പ്രഭ, ഡോ. ബിജു ചെമ്പരത്തി, ഡോ ശരത്, ഡോ.ഗദ്ദാഫി, ഡോ. പാർവതി, ഡോ. ആനന്ദ്, തുടങ്ങി ഉദ്യോഗസ്ഥ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും എത്തിയിരുന്നു.

