തൊടുപുഴ: പൊലീസ് സ്റ്റേഷനിലെ സെല്ലിൽനിന്ന് ഇറങ്ങിയോടിയ പ്രതി പുഴയിൽ ചാടി മരിച്ചു. തൊടുപുഴ കോലാനി പാറക്കടവ് കുളങ്ങാട്ട് വീട്ടിൽ ഷാഫി കെ. ഇബ്രാഹിം (28) ആണ് മരിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ഷാഫി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഫയർഫോഴ്സിെൻറ സ്കൂബ ടീം തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിക്ക് സമീപത്തെ കടവിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.