ഭക്ഷ്യ കമീഷൻ ഇടപടൽ; ഉടുമ്പന്‍ചോല സ്കൂൾ യു.പി വിഭാഗം കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം
text_fieldsതൊടുപുഴ: ഉടുമ്പന്‍ചോല ഗവ. ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ സ്കൂളിലെ യു.പി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്.
പി.എം പോഷണ്‍ പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം അംഗീകാരം ലഭിച്ച സ്കൂളുകളിലെ കുട്ടികളെയാണ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ഈ സ്കൂളിലെ എല്‍.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന വസ്തുതയും ഉടുമ്പന്‍ചോല മേഖലയിലെ തമിഴ് തോട്ടംതൊഴിലാളികളുടെ മക്കളാണ് തമിഴ് യു.പി മീഡിയത്തില്‍ അധ്യയനം നടത്തുന്നതെന്ന സാഹചര്യവും കണക്കിലെടുത്ത് സ്പെഷല്‍ കേസായി പരിഗണിച്ചാണ് അനുമതി.
ഉടുമ്പന്‍ചോല ഗവ. ഹൈസ്കൂളിനെ 2011-12ല്‍ തമിഴ് ഹൈസ്കൂളായി ഉയര്‍ത്തിയെങ്കിലും യു.പി വിഭാഗത്തിന് അനുമതി ഇല്ലായിരുന്നു. യു.പി ക്ലാസുകളില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഇല്ലാതെ വന്നപ്പോള്‍ പഠനാവസരം നഷ്ടപ്പെടാതിരിക്കാന്‍ വര്‍ഷങ്ങളായി സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ തമിഴ് മീഡിയം യു.പി വിഭാഗം ക്ലാസുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
അംഗീകാരമില്ലാത്തതിനാല്‍ യു.പി വിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, സൗജന്യ ഉച്ചഭക്ഷണമോ ലഭ്യമല്ലായിരുന്നു. 2024-25 അധ്യയനവര്‍ഷത്തില്‍ 47 കുട്ടികള്‍ യു.പി വിഭാഗത്തില്‍ പഠിക്കുന്നതായും മേഖലയിലെ ജനങ്ങളുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് ഉടുമ്പന്‍ചോല ഗവ. ഹൈസ്കൂളില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന യു.പി. വിഭാഗം കുട്ടികളെ കൂടി പി.എം പോഷണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയം സംസ്ഥാന ഭക്ഷ്യ കമീഷന് ചെയര്മാന് ഡോ. ജിനു സക്കറിയ ഉമ്മന്‍ സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

