Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി

text_fields
bookmark_border
ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി
cancel
camera_alt

ക​ട​യി​ൽ നി​ന്ന്​ കി​ട്ടി​യ ര​ണ്ട്​ പ​വ​ന്‍റെ മാ​ല പൊ​ലീ​സ്​ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റു​ന്നു

തൊ​ടു​പു​ഴ: ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി യു​വാ​ക്ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ക​ട​യി​ൽ മൊ​ബൈ​ൽ വാ​ങ്ങാ​ൻ എ​ത്തി​യ കീ​രി​കോ​ട് വ​ലി​യ​പ​റ​മ്പി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ഹ​ക്കിം എ​ന്ന യു​വാ​വി​നാ​ണ്‌ ര​ണ്ട്​ പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്.

മാ​ല ഉ​ട​ൻ ഷോ​റൂം മാ​നേ​ജ​രെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, മാ​ല തി​ര​ക്കി ആ​രും വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഷോ​റൂം മാ​നേ​ജ​ർ ഷാ​ബി​ൻ ക​ട​യി​ലെ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച്​ മാ​ല​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പ​ക്ഷെ ഉ​ട​മ​യു​ടെ അ​ഡ്ര​സോ ഫോ​ൺ ന​മ്പ​റോ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന്​ മാ​ല തൊ​ടു​പു​ഴ പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ൽ പ്ര​ഭു​വി​ന്റെ​യും സ്റ്റേ​ഷ​ൻ റൈ​റ്റ​ർ കെ.​എ. ഗ​ഫൂ​റി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ മൈ​ജി മാ​നേ​ജ​ർ ഷാ​ബി​നും ഹ​ക്കിം ഷാ​ജി​യും കാ​സ്‌​ക് സോ​ഷ്യ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി കെ.​ബി. ഹാ​രി​സും ചേ​ർ​ന്ന് ഉ​ട​മ​സ്ഥ​നാ​യ അ​ജ​യ് അ​ജി​ക്ക് കൈ​മാ​റി. യു​വാ​ക്ക​ളെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lost gold necklace found and returned to owner
Next Story