Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightജീ​വി​തം ഇ​രു​ട്ടി​ൽ;...

ജീ​വി​തം ഇ​രു​ട്ടി​ൽ; ആ​ല​ക്കോ​ട് സെ​ക്ഷ​ന്​ കീ​ഴി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വ്, ജ​നം ദു​രി​ത​ത്തി​ൽ

text_fields
bookmark_border
ജീ​വി​തം ഇ​രു​ട്ടി​ൽ; ആ​ല​ക്കോ​ട് സെ​ക്ഷ​ന്​ കീ​ഴി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വ്, ജ​നം ദു​രി​ത​ത്തി​ൽ
cancel

തൊ​ടു​പു​ഴ: ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കി ആ​ല​ക്കോ​ട് കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ന്​ കീ​ഴി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു. വേ​ന​ൽ​ക്കാ​ല​ത്തും മ​ഴ​ക്കാ​ല​ത്തും ഒ​ന്നു​പോ​ലെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​ന്​ പി​ന്നി​ൽ ബോ​ർ​ഡ്​ ജീ​വ​ന​ക്കാ​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കൊ​ടും ചൂ​ടു​ള്ള​പ്പോ​ൾ പോ​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും 10 മ​ണി​ക്കൂ​ർ വ​രെ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്​ വ്യാ​പ​ക പ​രാ​തി​ക്ക്​ ഇ​ട​യാ​ക്കി​യി​രു​ന്നു. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വിഛേ​ദി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

സെ​ക്ഷ​ന്​ കീ​ഴി​ലെ ഇ​ട​വെ​ട്ടി, മീ​ൻ​മു​ട്ടി, ക​ല​യ​ന്താ​നി, ചി​ല​വ്, ഉ​പ്പു​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വൈ​ദ്യു​തി മു​ട​ക്കം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. ചെ​റി​യ കാ​റ്റ്​ വീ​ശി​യാ​ലും മ​ഴ​യു​ടെ ല​ക്ഷ​ണം ക​ണ്ടാ​ലും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. ആ​ല​ക്കോ​ട്ടെ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലേ​ക്ക്​ ഫോ​ണി​ൽ ബ​ന്ധ​​പ്പെ​ട്ടാ​ൽ തി​ര​ക്കി​ലാ​ണെ​ന്നോ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നോ ഉ​ള്ള മ​റു​പ​ടി​യാ​കും പ​ല​പ്പോ​ഴും ല​ഭി​ക്കു​ക. ഫോ​ൺ എ​ടു​ത്താ​ൽ ത​ന്നെ ഫീ​ഡ​ർ ത​ക​രാ​ർ, ലൈ​ൻ ത​ക​രാ​ർ, ട്രാ​ൻ​സ്​​ഫോ​മ​റി​ൽ പ്ര​ശ്നം തു​ട​ങ്ങി​യ സ്ഥി​രം കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ ജീ​വ​ന​ക്കാ​ർ കൈ​യ്യൊ​ഴി​യു​ക​യാ​ണെ​ന്നും ഉ​പ​ഭോ​ക്​​താ​ക്ക​ൾ പ​റ​യു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ​യും ട​ച്ച്​ വെ​ട്ട​ലി​ന്‍റെ​യും പേ​രി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടാ​റു​ണ്ട്. ഇ​ത്ത​രം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യാ​ലും ചെ​റി​യ കാ​റ്റ​ടി​ച്ചാ​ൽ രാ​ത്രി മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നെ​യും വൈ​ദ്യു​തി മു​ട​ങ്ങും. അ​തേ​സ​മ​യം, ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ ട്രാ​ൻ​സ്​​ഫോ​മ​റു​ക​ളു​ടെ ലോ​ഡ്​ കൂ​ടി​യ​താ​ണ്​ അ​ടി​ക്ക​ടി​യു​ള്ള ത​ക​രാ​റി​ന്​ കാ​ര​ണ​മെ​ന്നും ആ​വ​ശ്യ​ത്തി​ന്​ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത്​ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കാ​ൻ ഇ​ട​യാ​ക്കു​ന്നു എ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പ്ര​ശ്ന​ത്തി​ന്​ അ​ടി​യ​ന്തി​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ. കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ചി​ല സം​ഘ​ട​ന​ക​ളും പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power cutIdukki Newsalakodepower outages
News Summary - Life in darkness; Power outages continue under Alakode section, people in distress
Next Story