സീലിങ്ങും വാർക്കയും അടർന്നുവീഴുന്നു; വേനപ്പാറയിലെ ലൈഫ് ഫ്ലാറ്റ് അപകടാവസ്ഥയിൽ; അപകടാവസ്ഥയിലായത് 2023ൽ ഉദ്ഘാടനം ചെയ്ത ഫ്ലാറ്റ്
text_fieldsകരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ വേനപ്പാറയിൽ ലൈഫ് ഫ്ലാറ്റിലെ സീലിങ് തകർന്നനിലയിൽ
തൊടുപുഴ: കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ വേനപ്പാറയിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് അപകടാവസ്ഥയിൽ. സീലിങ്ങും വാർക്കയും അടർന്നുവീഴുകയും ചോർന്നൊലിക്കുകയും ചെയ്തതോടെ ഇവിടെ താമസിക്കുന്ന 42ഓളം കുടുംബങ്ങൾ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം രാത്രിയും സീലിങ് അടർന്നുവീണു. ആളുകൾ താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള സീലിങ്ങാണ് അടർന്നുവീണത്. 2023ൽ ഉദ്ഘാടനം ചെയ്ത ഫ്ലാറ്റാണ് അപകടാവസ്ഥയിലായത്.
നിർമാണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഉദ്ഘാടനം ചെയ്ത് രണ്ട് വർഷമായപ്പോഴേക്കും തകരാൻ കാരണമെന്നാണ് ആക്ഷേപം. കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് അംഗങ്ങളായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, എ.എൻ. ദിലീപ് കുമാർ, ടെസി വിൽസൺ, ജീസ് ആയത്തുപാടം, ഷേർളി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

