Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightതെരഞ്ഞെടുപ്പ് പ്രചാരണ...

തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കവുമായി ഇടത് മുന്നണി

text_fields
bookmark_border
തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കവുമായി ഇടത് മുന്നണി
cancel
camera_alt

മൂ​ന്നാ​റി​ൽ എ. ​രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റോ​ഡ് ഷോ

തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് കേളികൊട്ടുയർന്നതോടെ നാലു മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. ഇടുക്കി മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ, ദേവികുളത്ത് സിറ്റിങ് എം.എൽ.എ എ. രാജ, പീരുമേട് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാർ, ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രൻ എന്നിവരാണ് പ്രചാരണ രംഗത്ത് സജീവമായത്. ഇതിൽ രണ്ട് പേർ സിറ്റിങ് എം.എൽ.എമാരും ഒരാൾ ആ മണ്ഡലത്തിലെ തന്നെ മുൻ എം.എൽ.എയുമായാണ്. അതുകൊണ്ട് തന്നെ ഇവരെ മണ്ഡലത്തിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്ന പ്രത്യേകതയുമുണ്ട്. കൂട്ടത്തിൽ പീരുമേട് മത്സരിക്കുന്ന സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാറാണ് മത്സര രംഗത്തെ പുതുമുഖം. പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടഭ്യർഥനയുമായെത്തി.

റോഡ് ഷോയുമായി എ. രാജ

അ​ടി​മാ​ലി: മൂ​ന്നാ​റി​ൽ റോ​ഡ് ഷോ​യു​മാ​യി എ. ​രാ​ജ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ര​ണ്ടാ​മ​തും രാ​ജ ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്റെ 10 വ​ർ​ഷ​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​ചാ​ര​ണം. ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക്കും ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​ന​മി​ല്ലെ​ന്ന് എ. ​രാ​ജ പ​റ​ഞ്ഞു. സി​റ്റി​ങ് എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ന്റെ മു​ക്ക് മൂ​ല​ക​ളി​ൽ ത​നി​ക്കു​ള്ള ബ​ന്ധം തു​ണ​യാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ മു​ൻ എം.​എ​ൽ.​എ​യും സി.​പി.​എം നേ​താ​വു​മാ​യി​രു​ന്ന എ​സ്. രാ​ജേ​ന്ദ്ര​നാ​ണ് മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി.

ഇടുക്കിയുടെ മനസിൽ ഭൂ പ്രശ്നങ്ങളും വന്യമൃഗ ശല്യവും

ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​നു​​കൂ​​ല​​മാ​​യി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​ ഉ​​യ​​ര്‍​ത്തി​​ക്കാ​​ട്ടി​ എ​​ല്‍.​ഡി.​​എ​​ഫ്, സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​താ​യി യു.​ഡി.​എ​ഫ്

തൊ​ടു​പു​ഴ: എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ടു​ക്കി​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ മ​ണ്ണ്​ പ്ര​ധാ​ന​മാ​ണ്​. ഭൂ ​പ്ര​ശ്​​ന​ങ്ങ​ളും പ​ട്ട​യ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പും പ​ട്ട​യം കി​ട്ടി​യ​വ​രു​ടെ നി​സ്സ​ഹാ​യ​ത​ക​ളും കൈ​യേ​റ്റ​ങ്ങ​ളും വ​ന്യ​മൃ​ഗ​ശ​ല്യ​വും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ച​ർ​ച്ച​യാ​ണ്. ഇ​ത്ത​വ​ണ​യും ഇ​ടു​ക്കി ജി​ല്ല​യി​ൽ ച​ർ​ച്ച​യാ​കു​ക പ​രി​സ്​​ഥി​തി​യും ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​മാ​യി​രി​ക്കും. ജി​​ല്ല​​യി​​ലെ വി​​വി​​ധ ജ​​ന​​കീ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ച​​ര്‍​ച്ച​​യാ​​കും. ഉ​​ടു​​മ്പ​​ഞ്ചോ​​ല, ഇ​​ടു​​ക്കി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ നി​​ര്‍​മാ​​ണ നി​​രോ​​ധ​​ന​​വും വ​​ന്യ​​മൃ​​ഗ​​ശ​​ല്യ​​വു​​ട​​ക്ക​​മു​​ള്ള കു​​ടി​​യേ​​റ്റ ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ളും വോ​ട്ട് നി​ർ​ണ​യി​ക്കും.

നി​​ര്‍​മാ​​ണ നി​​രോ​​ധ​​നം നീ​​ക്കി​​യ​​തു​​ള്‍​പ്പെ​​ടെ സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​നു​​കൂ​​ല​​മാ​​യി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ള്‍ ഉ​​യ​​ര്‍​ത്തി​​ക്കാ​​ട്ടി​​യാ​​കും എ​​ല്‍.​ഡി.​​എ​​ഫ് വോ​​ട്ടു തേ​​ടു​​ക. കൂ​​ടാ​​തെ ത​​ക​​ര്‍​ന്ന റോ​​ഡു​​ക​​ള്‍ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി​​യ​​തും ആ​​യി​​ര​​ങ്ങ​​ള്‍​ക്ക് പ​​ട്ട​​യം ന​​ല്‍​കി​​യ​​തും ലൈ​​ഫ് മി​​ഷ​​ന്‍ വ​​ഴി വീ​​ട് ​ന​​ല്‍​കി​​യ​​തും ക്ഷേ​​മ ​പെ​​ന്‍​ഷ​​നും കി​​റ്റു​​മ​​ട​​ക്ക​​മു​​ള്ള സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​ക​​സ​​ന ​നേ​​ട്ട​​ങ്ങ​​ളും ക്ഷേ​​മ ​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും തെ​​ര​​ഞ്ഞെ​​ടു​​പ്പു വി​​ഷ​​യ​​മാ​​ക്കും.

അ​തേ​സ​മ​യം ഭൂ ​പ്ര​ശ്​​ന​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​താ​യും ഇ​ത്​ തു​റ​ന്നു​കാ​ട്ടു​ന്ന പ്ര​ചാ​ര​ണ​മാ​കും ന​ട​ത്തു​ക​യെ​ന്നും യു.​ഡി.​എ​ഫും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പീ​​രു​​മേ​​ട്, ദേ​​വി​​കു​​ളം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ ത​​മി​​ഴ്‌ ​തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ദു​​രി​​ത​​ങ്ങ​​ളും തു​റ​ന്നു​കാ​ണി​ക്കും. ഇ​​തി​​നു പു​​റ​​മെ കാ​​ല​​ങ്ങ​​ളാ​​യി നേ​​രി​​ടു​​ന്ന പ​​ട്ട​​യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍, ഇ​​ടു​​ക്കി പാ​​ക്കേ​​ജ് എ​​ന്നി​​വ​​യെ​​ല്ലാം ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്റെ സ്വാ​​ധീ​​നീ​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളാ​​കും. ദേ​വി​കു​ള​ത്ത്​ തോ​ട്ടം മേ​ഖ​യ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​കും തെ​ര​​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യ​മാ​കു​ക. തൊ​ടു​പു​ഴ​യി​ലെ വി​ക​സ​നം ചൂ​ണ്ടി​ക്കാ​ട്ടി യു.​ഡി.​എ.​ഫ്​ മു​ന്നി​ട്ടി​റ​ങ്ങു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഇ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രി​ക്കും​ എ​ൽ.​ഡി.​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം.

പൊ​​തു​​വേ യു.​ഡി.​​എ​​ഫി​​നോ​​ട് ആ​​ഭി​​മു​​ഖ്യം പു​​ല​​ര്‍​ത്തു​​ന്ന ജി​​ല്ല​​യാ​​ണ് ഇ​​ടു​​ക്കി​​യെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്നു​ണ്ടെ​​​ങ്കി​​ലും ര​​ണ്ട് പ​​തി​​റ്റാ​​ണ്ടാ​​യി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ എ​ൽ.​ഡി.​എ​ഫി​നാ​ണ്​ മേ​​ല്‍​ക്കൈ. ക​​ഴി​​ഞ്ഞ നാ​​ല് ടേ​​മു​​ക​​ളി​​ലാ​​യി കോ​​ണ്‍​ഗ്ര​​സി​​ന് ഒ​​രു എം.​എ​ൽ.​എ പോ​​ലും ജി​​ല്ല​​യി​​ലി​​ല്ല. നി​​ല​​വി​​ല്‍ തൊ​​ടു​​പു​​ഴ​ ഒ​​ഴി​​ച്ച് മ​​റ്റ് നാ​​ല് മ​​ണ്ഡ​​ല​​ങ്ങ​​ളും ഇ​​ട​​തി​​നൊ​​പ്പ​​മാ​​ണ്.

ഉ​ടു​മ്പ​ന്‍ചോ​ല​യി​ൽ സ​ജീ​വ​മാ​യി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍ചോ​ല​യി​ലെ സ്ഥാ​നാ​ർ​ഥി‍യാ​യ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും മു​ന്‍ എം.​എ​ല്‍.​എ​യു​മാ​യ കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പെ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്‍.​എ​സ്.​എ​സ്.​എ​സ്, എ​ന്‍.​ഡി.​പി തു​ട​ങ്ങി വി​വി​ധ സാ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ള്‍, വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​രെ നേ​രി​ല്‍ കാ​ണു​ക​യും വോ​ട്ട് അ​ഭ്യ​ര്‍ഥി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യ​മാ​യി​ല്ല. ചി​ല സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​ട​ത് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യ​തോ​ടെ എ​ത്ര​യും വേ​ഗം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് സ​ജീ​വ​മാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് യു.​ഡി.​എ​ഫി​നു​ള്ളി​ൽ ഉ​യ​രു​ന്ന​ത്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യെ​യും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatesLDFKerala Assembly Election 2026
News Summary - Left Front begins election campaign
Next Story