മൂന്നാറിന്റെ രാജകീയ കാഴ്ചക്ക് ഒരാഴ്ച
text_fieldsമൂന്നാറിലൂടെ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്
തൊടുപുഴ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്റെ ദൃശ്യഭംഗി ഡബിൾ െഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് ഹിറ്റാകുന്നു. സർവിസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഒന്നര ലക്ഷത്തിലേക്ക് വരുമാനമെത്തി.
മൂന്നാർ ഡിപ്പോയിൽ കഴിഞ്ഞ എട്ടിനാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ബസ് സർവിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിലവിൽ മൂന്ന് സർവിസുകളാണ് ദിവസം നടത്തുന്നത്. രാവിലെ 9, 12.30 ,ൈവകീട്ട് 4 എന്നിങ്ങനെയാണ് മൂന്നാർ ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടുന്ന സമയം. രണ്ട് മണിക്കൂർ 45 മിനിറ്റാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ, ലോക്ക്ഹാർട്ട്, മലയില് കള്ളന് ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങൾ ബസ് സന്ദർശിക്കും.
മൂന്നാർ ഡിേപ്പായിൽനിന്ന് 32 കിലോ മീറ്ററാണ് സർവിസ് നടത്തുന്നത്. തിരുവനന്തപുരത്ത് നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച ഡബ്ൾ െഡക്കർ സർവിസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായും സർവിസ് തുടങ്ങിയിരിക്കുന്നത്. യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്.
മുകൾനിലയിൽ 400 , താഴത്തെ നിലയിൽ 200
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും സർവിസ് ബുക്ക് ചെയ്യാം. മൂന്നാർ റോയൽ വ്യൂ ഡബിൾ ഡെക്കർ എന്ന് സെർച് ചെയ്താൽ ബസ് ബുക്കിങ് കാണാം. മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് നിരക്ക്. മുകൾനിലയിൽ 38 സീറ്റും താഴെ 12 സീറ്റുമാണുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിലും മറ്റ് ദിവസങ്ങളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്.
മാട്ടുെപ്പട്ടി ചെണ്ടുവരയിലെ പുലർകാല ദൃശ്യം
മോഡൽ പരീക്ഷകളടക്കം നടക്കുന്ന സാഹചര്യമായതിനാലാണ് ഈ കുറവ് നേരിടുന്നതെന്നാണ് അധികൃതർ പറയുന്നത്. എങ്കിലും ബസ് സർവിസിനോടുള്ള താൽപര്യംകൊണ്ട് ആളുകൾ എത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർവിസിന്റെ ചുമതലയുള്ളവർ പറഞ്ഞു.
മൂന്നാറിന്റെ പ്രകൃതി രമണീയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ െഡക്കർ ബസെിലെ യാത്രകളെന്ന് സഞ്ചാരികൾ പറയുന്നു. വിദേശ സഞ്ചാരികളടക്കം യാത്ര ആസ്വദിക്കാനെത്തുന്നുണ്ട്. ബസിന്റെ മുകൾഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ച സുതാര്യമായ ഗ്ലാസ് പാനലുകൾ വഴി കാഴ്ച ആസ്വദിക്കാൻ കഴിയും. മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ബസിലുണ്ട്.
ആസ്വദിച്ചോളൂ; തണുപ്പിനെ കൈവിടാതെ മൂന്നാർ
തൊടുപുഴ: മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആവേശത്തിലാക്കി മൂന്നാറിൽ കുളിർകാലം തുടരുകയാണ്. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽ ചൂട് വർധിക്കുമ്പോഴും മൂന്നാറിൽ താപനില കുറയുന്നത് വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നുണ്ട്.
കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് മാട്ടുപ്പെട്ടി ചെണ്ടുവരയിൽ വ്യാഴാഴ്ച പുലർച്ചെ രേഖപ്പെടുത്തി. ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രിയാണ്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി സഞ്ചാരികൾ മൂന്നാറിന്റെ ഉൾപ്രദേശങ്ങളിൽ എത്തുന്നുണ്ട്. ഫെബ്രുവരി അവസാനം വരെ പ്രദേശത്ത് അതിശൈത്യം തുടരുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

