ഇടുക്കി പൊലീസിെൻറ അഭിമാനമായി ജസ്റ്റിൻ ജോസ്
text_fieldsജസ്റ്റിൻ ജോസ്
തൊടുപുഴ: തിരുവനന്തപുരത്ത് നടന്ന മിസ്റ്റർ കേരള പൊലീസ് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ഇടുക്കി പൊലീസിെൻറ അഭിമാനമായി കരിമണ്ണൂർ സ്വദേശി ജസ്റ്റിൻ ജോസ്.
പ്ലസ് 90 കിലോ വിഭാഗത്തിലാണ് ഇടുക്കി എ.ആർ ക്യാമ്പ് അംഗം ജസ്റ്റിൻ ചാമ്പ്യനായത്. ഇതോടെ ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ പൊലീസ് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പൊലീസിനെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ഈ 29കാരൻ.
ഇടുക്കി പൊലീസിനെ പ്രതിനിധീകരിച്ച് ആദ്യമായാണ് മത്സരിക്കുന്നത്. ചിത്രകാരൻ കൂടിയായ ജസ്റ്റിൻ ദൂരദർശനിലെ ഡോക്യുമെൻററികൾക്ക് വേണ്ടിയും വരക്കാറുണ്ട്. നിരവധി തവണ മിസ്റ്റർ ഇടുക്കി, മിസ്റ്റർ കേരള മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.

