പൊതുവിപണിയിലെ ക്രമക്കേട്: മിന്നൽ പരിശോധനയുമായി ലീഗല്‍ മെട്രോളജി
text_fieldsതൊടുപുഴ: ഓണക്കാലത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനുമായി ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കുന്നു. ജില്ലയിലെ ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്പന നടത്തുക, പരമാവധി വില്പന വിലയെക്കാള്‍ കൂടിയ വില ഈടാക്കുക, വില മായ്ക്കുക, മറയ്ക്കുക, തിരുത്തുക മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങളില്ലാത്ത പാക്കറ്റുകള്‍ വിൽന നടത്തുക തുടങ്ങിയ ക്രമക്കേടുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും.
സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങൾ ഉപഭോക്താവിന് കാണത്തക്ക വിധം ആയിരിക്കണം പ്രവർത്തിപ്പിക്കേണ്ടത്. ഇവ മുദ്ര ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വ്യക്തമായി കാണത്തക്ക വിധം വ്യാപാര സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഇന്ധന വിതരണ പമ്പുകളിലെ അളവ് സംബന്ധിച്ചും പരിശോധന നടത്തും.
വിതരണം നടത്തുന്ന ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നുന്ന പക്ഷം പമ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത അഞ്ച് ലിറ്റര്‍ അളവ് പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്താന്‍ ഉപഭോക്താവിന് ആവശ്യപ്പെടാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കുന്നതിനായി കൺട്രോൾ റൂമുമായോ, ജില്ല/ താലൂക്ക് ലീഗൽ മെട്രോളജി ഓഫിസുകളിലെ ഹെൽപ് ഡെസ്കുമോയോ ബന്ധപ്പെടാവുന്നതാണ്. സുതാര്യം മൊബൈല്‍ ആപ്പ് മുഖേനയും ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാവുന്നതാണ്.
ഹെൽപ് ഡെസ്ക് നമ്പറുകൾ
- ഡെപ്യൂട്ടി കണ്ട്രോളര് ഓഫിസ് തൊടുപുഴ (കൺട്രോൾ റൂം) 046862 222638
- ഡെപ്യൂട്ടി കണ്ട്രോളര് (ജനറല്‍) 8281698052
- ഡെപ്യൂട്ടി കണ്ട്രോളര് 8281698057
- അസി.കണ്ട്രോളര് തൊടുപുഴ 8281698053
- ഇന്‍സ്പെക്ടര്‍ ഫ്ലയിങ് സ്ക്വാഡ് 9188525713
- ഇന്‍സ്പെക്ടര്‍ ഇടുക്കി 9400064084
- ഇന്‍സ്പെക്ടര്‍ ഉടുമ്പന്‍ചോല 8281698054
- ഇന്‍സ്പെക്ടര്‍ ദേവികുളം (മൂന്നാര്‍) 8281698055
- ഇന്‍സ്പെക്ടര്‍ പീരുമേട് 8281698056
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

