Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightറോളർ സ്​പീഡ്​...

റോളർ സ്​പീഡ്​ സ്​കേറ്റിങ്ങിൽ ഇന്ത്യൻ ടീം​ സെലക്​ടറായി ഇടുക്കിക്കാരൻ

text_fields
bookmark_border
siyad -Indian team in roller speed skating Idukki native as selector
cancel
camera_alt

സി​യാദ്​

തൊ​ടു​പു​ഴ: റോ​ള​ർ സ്​​പീ​ഡ്​ സ്​​കേ​റ്റി​ങ്ങി​ൽ ഇ​ന്ത്യ​ൻ ടീം​ ​സെ​ല​ക്​​ട​റാ​യി ഇ​ടു​ക്കി​ക്കാ​ര​നും. തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി സ്വ​ദേ​ശി കൊ​മ്പ​നാ​പ​റ​മ്പി​ൽ കെ.​എ​സ്.​ സി​യാ​ദി​നെ​ത്തേ​ടി​യാ​ണ്​ അം​ഗീ​കാ​ര​മെ​ത്തി​യ​ത്. ലോക​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന​ട​ക്കം ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ടീ​മി​നെ തെ​ര​​ഞ്ഞെ​ടു​ക്കു​ന്ന പാ​ന​ലി​ലാ​ണ്​ സി​യാ​ദ്.

22വ​ർ​ഷ​മാ​യി സ്​​കേ​റ്റി​ങ്​ മ​ത്സ​ര​ങ്ങ​ളി​ൽ മ​ത്സ​രാ​ർ​ഥി​യാ​യും പ​രി​ശീ​ല​ക​നാ​യും രം​ഗ​ത്തു​ള്ള സി​യാ​ദ്​ 2009ൽ ​ചൈ​ന​യി​ൽ ന​ട​ന്ന വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ള​ർ സ്​​പീ​ഡ്​ സ്​​േ​ക​റ്റി​ങ്ങി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്​ പ​​ങ്കെ​ടു​ത്തി​രു​ന്നു. 2013 മു​ത​ൽ കേ​ര​ള ടീ​മി​െൻറ മു​ഖ്യ പ​രി​ശീ​ല​ക​നാ​ണ്. ഇ​ന്ത്യ​ൻ ടീ​മി​െൻറ സ​ഹ​പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ സൈ​ക്ലി​ങ്ങി​ലും രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ടു​ക്കി​യി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യാ​ണ്​ ഒ​രാ​ൾ സ്​​പീ​ഡ്​ സ്​​കേ​റ്റി​ങ്ങി​ൽ സെ​ല​ക്​​ട​റാ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക്​ ഇ​ദ്ദേ​ഹം പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. മി​ക​ച്ച പ​രി​ശീ​ല​ന സൗ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മ​റ്റ്​ കാ​യി​ക ഇ​ന​ങ്ങ​ളെ​പ്പോ​ലെ റോ​ള​ർ സ്​​േ​ക​റ്റി​ങ്ങി​ലും കേ​ര​ള​ത്തി​ന്​ മി​ക​ച്ച നേ​ട്ടം ​ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും സി​യാ​ദ്​ പ​റ​യു​ന്നു. ബി​സ്​​മി​യാ​ണ്​ ഭാ​ര്യ: മ​ക്ക​ൾ: മു​ഹ​മ്മ​ദ്​ ഫൈ​സാ​ൻ, മു​ഹ​മ്മ​ദ്​ ഫൈ​ഹാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teamroller speed skating
News Summary - Indian team in roller speed skating Idukki native as selector
Next Story