ഖേലോ ഇന്ത്യ ഗെയിംസിൽ ഇടുക്കിക്കരുത്ത്
text_fieldsഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസിൽ ഇടുക്കിയുടെ സാന്നിധ്യമായ പരിശീലകരും താരങ്ങളും
തൊടുപുഴ: ഏപ്രിൽ 27വരെ ബംഗളൂരുവിൽ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസിൽ ബാസ്കറ്റ്ബാളിൽ ഇടുക്കിയുടെ അഭിമാനമായി അഞ്ചുപേർ. എം.ജി യൂനിവേഴ്സിറ്റിയെ നയിക്കുന്ന ഒലീവിയ ടി. ഷൈബു, എം.ജിയുടെ മറ്റൊരു താരം ആർദ്ര സേവ്യർ, മുംബൈ യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന സാക്ഷ്യ നാഥൻ എന്നീ താരങ്ങളും മത്സരങ്ങൾ നിയന്ത്രിക്കുന്ന ഫിബ അന്താരാഷ്ട്ര കമീഷണർ ഡോ. പ്രിൻസ് കെ.മറ്റം, ഫിബ അന്താരാഷ്ട്ര റഫറി അലൻ സി.ജോസ് എന്നിവരുമാണ് ഇടുക്കിയുടെ സാന്നിധ്യം അറിയിക്കുന്നത്. 180 യൂനിവേഴ്സിറ്റികളെ പ്രതിനിധീകരിച്ച് 3800 കായികതാരങ്ങളാണ് പങ്കെടുന്നത്.
യൂത്ത്, ജൂനിയർ, അണ്ടർ 21 തലങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുകയും കേരളത്തെ നയിക്കുകയും സ്വർണമെഡലുകൾ കരസ്ഥമാക്കുകയും ചെയ്ത കാഞ്ഞാർ സ്വദേശിനി ഒലീവിയ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ പി.ജി. വിദ്യാർഥിനിയാണ്.
ആർദ്ര സേവ്യർ യൂത്ത് ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണവും നേടിയിട്ടുണ്ട്. സാക്ഷ്യ നാഥൻ 2020ൽ സീനിയർ ഇന്ത്യൻ ക്യാമ്പിൽ ഇടംനേടിയിരുന്നു. പ്രിൻസ് കെ.മറ്റം ഫിബ ലെവൽ രണ്ട് പരിശീലകനാണ്. അലൻ സി.ജോസ് ശ്രീലങ്കയിൽ നടന്ന അവന്ത് സൂപ്പർ കപ്പിൽ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.