Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഇടുക്കി ഇക്കോ...

ഇടുക്കി ഇക്കോ ലോഡ്​ജുകൾ ഇന്ന് തുറക്കും

text_fields
bookmark_border
ഇടുക്കി ഇക്കോ ലോഡ്​ജുകൾ ഇന്ന് തുറക്കും
cancel
camera_alt

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്​ സ​മീ​പം നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച ടൂ​റി​സം വ​കു​പ്പി​ന്റെ ഇ​ക്കോ ലോ​ഡ്​​ജ്​. പി​ന്നി​ൽ അ​ണ​ക്കെ​ട്ടും കാ​ണാം

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്​ സ​മീ​പം നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച ടൂ​റി​സം വ​കു​പ്പി​ന്റെ ഇ​ക്കോ ലോ​ഡ്​​ജു​ക​ള്‍ വ്യാ​ഴാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ക്കും. രാ​വി​ലെ 10ന്​ ​ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ടൂ​റി​സം -പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഇ​വി​ട​ത്തെ താ​മ​സ സൗ​ക​ര്യം കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക്​ ഇ​ന്ന്​ സൗ​ക​ര്യ​മു​ണ്ടാ​കും.

ഇ​ക്കോ ലോ​ഡ്​​ജിലെ മുറികളിലൊന്ന്​

25 ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് ലോ​ഡ്​​ജു​ക​ള്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍ണ​മാ​യും ത​ടി​കൊ​ണ്ടാ​ണ്​​നി​ര്‍മാ​ണം. എ​റ​ണാ​കു​ള​ത്തു​നി​ന്നും തൊ​ടു​പു​ഴ​യി​ല്‍നി​ന്നും വ​രു​ന്ന​വ​ര്‍ക്ക് ചെ​റു​തോ​ണി​യി​ല്‍നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മു​മ്പോ​ട്ട്​ പ്ര​ധാ​ന​പാ​ത​യി​ല്‍ സ​ഞ്ച​രി​ച്ചാ​ല്‍ ഇ​വി​ടെ​യെ​ത്താം. വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന ഇ​ക്കോ ലോ​ഡ്​​ജി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക്​ പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​യ താ​മ​സ​ത്തി​ന്റെ അ​നു​ഭ​വം മാ​ത്ര​മ​ല്ല 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ചെ​റു​തോ​ണി ഇ​ടു​ക്കി ഡാം, ​ഹി​ല്‍വ്യൂ പാ​ര്‍ക്ക്, ഇ​ടു​ക്കി ഡി.​ടി.​പി.​സി പാ​ര്‍ക്ക്, കു​ടി​യേ​റ്റ സ്മാ​ര​ക ടൂ​റി​സം വി​ല്ലേ​ജ്, കാ​ല്‍വ​രി​മൗ​ണ്ട് തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ര്‍ശി​ക്കാ​നാ​കും.

പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ച്ച​ത് 6.72 കോ​ടി​യാ​ണ്. 12 കോ​ട്ടേ​ജു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. പ്ര​തി​ദി​നം 4130 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്റെ വെ​ബ്സൈ​റ്റാ​യ www.keralatourism.org വ​ഴി ഓ​ണ്‍ലൈ​നാ​യി വ്യാ​ഴാ​ഴ്ച മു​ത​ല്‍ ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roshy AugustineIdukkiEco Lodges
News Summary - Idukki-Eco-Lodges-will-open-today
Next Story