ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞു
text_fieldsഎച്ച്.എസ് വിഭാഗം സ്റ്റിൽ മോഡലിൽ കണക്ക് കൊണ്ടൊരു കൊട്ടാരം നിർമിച്ച കട്ടപ്പന എച്ച്.എസിലെ ടി.എസ്. അശ്വതി
തൊടുപുഴ: കൗമാര പ്രതിഭകളുടെ കരവിരുതും ഭാവനയും ശാസ്ത്രാന്വേഷണവും സമന്വയിക്കുന്ന റവന്യു ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് മൂന്നാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥികളിലെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മികവുകൾ അവതരിപ്പിക്കാനും സ്വയം വിലയിരുത്താനും മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കുവാനുമുള്ള അവസരങ്ങളായി മേളകളെ മാറ്റി തീർക്കണമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ആനന്ദ റാണി ബോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. കണ്ണൻ, ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത , മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, ഹയർ സെക്കൻഡറി റീജനൽ െഡപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ, തൊടുപുഴ ഡി. ഇ.ഒ ശ്രീലത, എ.ഇ.ഒ മാരായ എം. മഞ്ജുള, എൽ.എസ്. പ്രീത, ഷീബ മുഹമ്മദ്, കെ.വി. രാജു, ടോമി ഫിലിപ്പ്, കെ.സുരേഷ് കുമാർ, എം. രമേഷ്, മൂന്നാർ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഇൻ ചാർജ് ലോബിൻ രാജ്, ഹയർ സെക്കൻഡറി ജില്ല കോ ഓഡിനേറ്റർ ജോസഫ് മാത്യു, മൂന്നാർ ഗ്രാമ പഞ്ചായത്തംഗം ബാലചന്ദ്രൻ, മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ് എന്നിവർ സംസാരിച്ചു. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ കെ. ബിന്ദു സ്വാഗവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോയ് ആൻഡ്രൂസ് നന്ദിയും പറഞ്ഞു.
ചൊവ്വാഴ്ച ഗണിത മേള, ശാസ്ത്ര മേള, സാമൂഹിക ശാസ്ത്ര മേള, ഐ.ടി മേള എന്നിവയാണ് നടന്നത്. ബുധനാഴ്ച വിവിധ വിഭാഗങ്ങളിലായി പ്രവൃത്തി പരിചയ മേള നടക്കും. ഹൈസ്കൂൾ -ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്ന് 1500 ഓളം വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

