മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; മിശ്ര വിവാഹിതരുടെ മകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിച്ചു
text_fieldsതൊടുപുഴ: സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി ഒരു വർഷം വില്ലേജ് ഓഫിസിൽ കയറിയിറങ്ങിയ മിശ്ര വിവാഹിതരുടെ മകൾക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടലിൽ ജാതി സർട്ടിഫിക്കറ്റ് ലഭിച്ചു. ഹിന്ദു-മന്നാൻ ജാതി സർട്ടിഫിക്കറ്റിനുവേണ്ടി ഓഫിസുകൾ കയറിയിറങ്ങിയ കൊരങ്ങാടി സ്വദേശിനി ശലോമിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ ഇടപെടലിലൂടെ ലഭിച്ചത്.
പിതാവ് ക്രിസ്തുമത വിശ്വാസിയായതിനാൽ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ദേവികുളം താലൂക്ക് അധികൃതർ പറഞ്ഞെന്നായിരുന്നു പരാതി. എസ്.എസ്.എൽ.സി ബുക്കിൽ ഹിന്ദു മന്നാൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമീഷൻ ദേവികുളം തഹസിൽദാർക്ക് നിർദേശം നൽകി. തുടർന്ന് പരാതിക്കാരി ഇപ്പോൾ താമസിക്കുന്ന മീനച്ചിൽ കാണക്കാരി വില്ലേജിൽനിന്ന് ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചതായി തഹസിൽദാർ കമീഷനെ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

