Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightവീടിന്‍റെ ഭിത്തി...

വീടിന്‍റെ ഭിത്തി ദേഹത്ത്​ വീണ്​ ബാലൻ മരിച്ചു

text_fields
bookmark_border
വീടിന്‍റെ ഭിത്തി ദേഹത്ത്​ വീണ്​ ബാലൻ മരിച്ചു
cancel
Listen to this Article

ക​രി​മ​ണ്ണൂ​ർ: മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു​മാ​റ്റി​യ വീ​ടി​ന്‍റെ ഭി​ത്തി മ​റി​ഞ്ഞു വീ​ണ് അ​ഞ്ച​ര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. മു​ള​പ്പു​റം ഈ​ന്തു​ങ്ക​ൽ പ​രേ​ത​നാ​യ ജെ​യ്സ​ന്‍റെ (കു​ട്ടാ​യി) മ​ക​ൻ റ​യാ​ൻ ജോ​ർ​ജ് ജെ​യ്സ​നാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​ണ്​ അ​പ​ക​ടം.

മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു​നീ​ക്കി​യ പ​ഴ​യ വീ​ടി​ന്‍റെ വെ​ട്ടു​ക​ല്ലു​കൊ​ണ്ടു​ള്ള ഭി​ത്തി മ​ഴ​യി​ൽ കു​തി​ർ​ന്ന്​ സ​മീ​പ​ത്ത്​ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന റ​യാ​ന്‍റെ ദേ​ഹ​ത്തേ​ക്ക്​ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ള​പ്പു​റം അം​ഗ​ൻ​വാ​ടി​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്​: രേ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ് മേ​രി, റോ​ണി, റീ​നു (വി​ദ്യാ​ർ​ഥി​ക​ൾ).

Show Full Article
TAGS:obit news 
News Summary - house wall fell on boy and died
Next Story