കരിമണ്ണൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് കനത്ത പൊലീസ് സുരക്ഷ
text_fieldsതൊടുപുഴ: ഞായറാഴ്ച നടക്കുന്ന കരിമണ്ണൂർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പഴുതടച്ചുള്ള സുരക്ഷ ക്രമീകരണം. തൊടുപുഴ ഡിവൈ. എസ്.പിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. നിലവിലുണ്ടായിരുന്ന 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്.
അക്രമസാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും കാട്ടി യു.ഡി.എഫ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പ്രകാരം സ്ഥലത്ത് പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയത്. തൊടുപുഴ ഡിവൈ.എസ്.പിയുടെയും കരിമണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ 238 സേനാംഗങ്ങളെയാണ് സ്ഥലത്ത് വ്യന്യസിച്ചിരിക്കുന്നത്. വോട്ടര്‍മാര്‍ക്കായി പൊലീസ് സ്‌റ്റേഷനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഫോൺ: 04862-262434

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.