മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിക്ക് ഹാട്രിക്
text_fieldsതൊടുപുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഗ്രേഡിങ്ങിൽ തുടർച്ചയായ മൂന്നാംവർഷവും മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി എ പ്ലസ് നിലനിർത്തി. പുസ്തകങ്ങളുടെ എണ്ണം, വിതരണം, പശ്ചാത്തല സൗകര്യം, അംഗങ്ങളുടെ എണ്ണം, ഇതര പ്രവർത്തനങ്ങളും ഉപസമിതികളുടെ പ്രവർത്തനങ്ങളുടെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡുകൾ നിശ്ചയിക്കുന്നത്.
ജയ്ഹിന്ദ് ലൈബ്രറിയിൽ 15,435 പുസ്തകങ്ങളും 845 അംഗങ്ങളുമുണ്ട്. സാംസ്കാരികവേദി, സെമിനാറുകൾ, സംവാദങ്ങൾ, പുസ്തച്ചർച്ചകൾ, കവിയരങ്ങുകൾ, ദിനാചരണങ്ങൾ തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം നാടക ഉത്സവവും പരിഗണിക്കപ്പെട്ടു.
വീടുകളിൽ ജൈവപച്ചക്കറി, അടുക്കളത്തോട്ടം പദ്ധതി, റോഡുകളുടെ ശുചീകരണം, ചികിത്സ സഹായങ്ങൾ, എന്നിവയുടെ പ്രവർത്തനങ്ങളും ഗ്രേഡിങ്ങിന്റെ ഭാഗമായി. കെ.സി. സുരേന്ദ്രൻ പ്രസിഡന്റും ഷാജു പോൾ സെക്രട്ടറിയും അജയ് തോമസ് വൈസ് പ്രസിഡന്റും ജോസ് തോമസ് ജോ. സെക്രട്ടറിയുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

