Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightതൊ​ടു​പു​ഴ: മാലിന്യ...

തൊ​ടു​പു​ഴ: മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടിപ്പങ്കാളിത്തം ഉറപ്പാക്കാൻ ഹരിതസഭ

text_fields
bookmark_border
harithasabha
cancel

തൊ​ടു​പു​ഴ: മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും നേ​തൃ​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ ശി​ശു​ദി​ന​ത്തി​ൽ ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഹ​രി​ത​സ​ഭ സം​ഘ​ടി​പ്പി​ക്കും. പു​തു​ത​ല​മു​റ​ക്ക്​ ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക്​ പു​തി​യ ത​ല​മു​റ​യു​ടെ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​ള്ള വേ​ദി ഒ​രു​ക്കു​ക, ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മാ​തൃ​ക​യാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മാ​റ്റു​ക, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഹ​രി​ത​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​ൻ ആ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു. ഹ​രി​ത​സ​ഭ​യി​ലും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ല്ലാ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞു. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ലെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഹ​രി​ത​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തും ഇ​വ​രി​ൽ ആ​ൺ-​പെ​ൺ അ​നു​പാ​തം തു​ല്യ​മാ​യി​രി​ക്കേ​ണ്ട​തു​മാ​ണ്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് ഹ​രി​ത​സ​ഭ​യി​ൽ 150 മു​ത​ൽ 200 വ​രെ അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം, നി​ല​വി​ലെ അ​വ​സ്ഥ, മാ​ലി​ന്യ​ക്കൂ​ന​ക​ൾ, മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ, ക​ത്തി​ക്ക​ൽ, ജ​ലാ​ശ​യ​ങ്ങ​ളു​ടെ മ​ലി​നീ​ക​ര​ണം, നി​രോ​ധി​ത ഡി​സ്‌​പോ​സ​ബി​ൾ, പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വി​ൽ​പ​ന തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഇ​വ സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കും.

കു​ട്ടി​ക​ൾ ക​ണ്ടെ​ത്തു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും അ​പാ​ക​ത​ക​ളും പ​രി​ഹ​രി​ക്കാ​ൻ ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ റി​പ്പോ​ർ​ട്ടും ഹ​രി​ത​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഹ​രി​ത​സ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും കു​ട്ടി​ക​ൾ റി​പ്പോ​ർ​ട്ടു​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​ക്കാ​നും അ​ധ്യാ​പ​ക​രെ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രാ​യി നി​യോ​ഗി​ക്കും. ഹ​രി​ത​സ​ഭ​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsHarithasabha
News Summary - Harithasabha to ensure children's participation in waste management
Next Story