ജില്ലയിലെ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു
text_fieldsപെരിഞ്ചാംകുട്ടി - എഴുകുംവയൽ റോഡിന്റെ പ്രാദേശിക ഉദ്ഘാടനം എം.എം മണി എം.എൽ.എ നിർവഹിക്കുന്നു
തൊടുപുഴ: ജില്ലയിലെ അഞ്ച് റോഡുകൾ സഞ്ചാരത്തിനായി തുറന്നു നൽകി. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ പെരിഞ്ചാംകുട്ടി - എഴുകുംവയല്‍ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തില്‍ അര്‍പ്പാമറ്റം - കരിമണ്ണൂര്‍ റോഡ്, കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍-കൊക്കയാര്‍-35-ാം മൈല്‍ റോഡ്, 35-ാം മൈല്‍-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. പീരുമേട് നിയോജകമണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ കൂട്ടിക്കല്‍ -കൊക്കയാര്‍ -35-ാം മൈല്‍ റോഡിന്റെയും 35-ാംമൈല്‍-തെക്കേമല റോഡുകളുടെയും ഫലകം അനാച്ഛാദനം വാഴൂര്‍ സോമന് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൂട്ടിക്കല്‍- കൊക്കയാര്‍- 35-ാംമൈല്‍ റോഡ്. 35-ാംമൈല്‍-തെക്കേമല റോഡ് ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്ക്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്, പഞ്ചായത്ത് അംഗങ്ങളായ കെ.റ്റി. ബിനു, പ്രിയാ മോഹനന്, അന്‍സല്‍ന സക്കീര്‍, മേരിക്കുട്ടി ബിനോയി ,ഷാജി പുല്ലാട്ട് , ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ് രാജൻ,തുടങ്ങിയവർ പങ്കെടുത്തു. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ അര്‍പ്പാമറ്റം - കരിമണ്ണൂര്‍ റോഡിന്റെയും കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡിന്റെയും ശിലാഫലകം അനാച്ഛാദനം കലയന്താനി ജങ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൻസി മാർട്ടിൻ തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പെരിഞ്ചാംകൂട്ടി-മാവടി- മഞ്ഞപ്പാറ - തൂവൽ - എഴുകുംവയല്‍ റോഡിന്റെ ഫലകം അനാച്ഛാദനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു.എഴുകുംവയല്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ ഡി.ജയകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എന്‍. വിജയന്, സാബു മാത്യു മണിമലക്കുന്നേൽ, കെ.പി. രാജൻ, വിൻസന്റ്, എഴുകുംവയൽ റൂറൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സാബു മാലിയിൽ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എൻജിനീനീയർ മറിയാമ്മ ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

