െതരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം പ്രവർത്തനം തുടങ്ങി
text_fieldsതൊടുപുഴ: ലോക്സഭ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനുമായി ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതായി ജില്ല ഇലക്ഷൻ ഓഫീസറും ജില്ല കലക്ടറുമായ ഷീബ ജോർജ് അറിയിച്ചു.
െതരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ ഭാഗമായുള്ള നിരീക്ഷകർ, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വിഡിയോ സർവൈലൻസ് ടീം എന്നിവയും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. െതരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമായി വാഹന പരിശോധന നടക്കുന്ന സമയത്ത് പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു.
50,000 രൂപയിൽ കൂടുതൽ പണം കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കരുതേണ്ടതാണ്. ആഭരണങ്ങൾ, സമ്മാനങ്ങൾ, മറ്റ് സമഗ്രികൾ എന്നിവ കൈവശം വച്ചിരിക്കുന്നവരും യാത്രാവേളയിൽ രേഖകൾ കരുതണം. സ്ഥാനാർഥികളാകുന്നവർ പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതിനാൽ, പുതിയ അക്കൗണ്ട് തുറക്കുന്നതിനെത്തുന്ന സ്ഥാനാർഥികൾക്ക് അതിനുള്ള സൗകര്യം എല്ലാ ബാങ്കുകളും ഏർപ്പെടുത്തണം.
പ്രചാരണത്തിനായി സാമഗ്രികൾ പ്രിന്റ് ചെയ്യുന്നതിന് ഏല്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷൻ ഫോം വാങ്ങേണ്ടതും അതിന്റെ ഒരു പകർപ്പ് കലക്ടർക്ക് ലഭ്യമാക്കേണ്ടതുമാണ്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മുദ്രണം ചെയ്യുന്ന െതരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളിൽ പ്രിന്റർ, പബ്ലിഷർ, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടതാണ്.
പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്ന പ്രിന്റിങ് പ്രസ്സുകൾ ആ വിവരവും, ഓഡിറ്റോറിയങ്ങളുടെയും കൺവെൻഷൻ സെന്ററുകളുടെയും ഉടമസ്ഥർ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും എത്രയും വേഗം കലക്ടറെ അറിയിക്കേണ്ടതാണ്.
രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
തൊടുപുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച ഉച്ചക്ക് 12ന് ജില്ല കലക്ടറുടെ ചേമ്പറിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

