Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമൺപാത കോണ്‍ക്രീറ്റ്...

മൺപാത കോണ്‍ക്രീറ്റ് ചെയ്യുന്നില്ല; തൊടുപുഴയിൽ വയോധികൻ പരാതിയുമായി കമീഷനിൽ

text_fields
bookmark_border
മൺപാത കോണ്‍ക്രീറ്റ് ചെയ്യുന്നില്ല; തൊടുപുഴയിൽ വയോധികൻ പരാതിയുമായി കമീഷനിൽ
cancel
camera_alt

തകർന്ന നിലയിജൽ വണ്ണപ്പുറം ദർഭതൊട്ടി റോഡ്

തൊടുപുഴ: മൺപാത കോണ്‍ക്രീറ്റ് െചയ്യാത്തതിനെതിരെ വയോധികൻ പരാതിയുമായി വയോജനകമീഷനെ സമീപിച്ചു. വണ്ണപ്പുറം എട്ടാംവാര്‍ഡ് (വാര്‍ഡ് വിഭജനത്തിന് മുമ്പ് - ഒമ്പത്) പെരുമ്പിള്ളിക്കുന്നേല്‍ ജോസഫ് (94) ആണ് പരാതിക്കാരന്‍. ഇദ്ദേഹം വണ്ണപ്പുറം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ദർഭതൊട്ടിയിൽ താമസം തുടങ്ങിയിട്ട് 46 വര്‍ഷമായി. അന്നുമുതലുള്ള ആഗ്രഹമാണ് തന്‍റെ വീടിനടുത്ത് കൂടിയുള്ള പഞ്ചായത്ത് റോഡ് ടാറോ കോണ്‍ക്രീറ്റോ ചെയ്ത് കാണണമെന്നത്. അതിനായി അധികാര കേന്ദ്രങ്ങളിൽ പരാതി നൽകി. ഒടുവില്‍ നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നിട്ടും ഒന്നും നടന്നില്ല.

രണ്ട് വര്‍ഷം മുമ്പ് നാൽപത് മീറ്റര്‍ ദൂരത്തിലുള്ള കയറ്റം മാത്രം തൊഴിലുറപ്പ് പദ്ധതയിൽപെടുത്തി കോണ്‍ക്രീറ്റ് ചെയ്തു. ഇനിയും 100 മീറ്റര്‍ കൂടിയെങ്കിലും കോണ്‍ക്രീറ്റ് ചെയ്താലേ റോഡ് സഞ്ചാര യോഗ്യമാകൂ. ഈ പാത മറ്റൊരു റോഡുമായി ചേരുന്ന കുഞ്ഞപ്പൻപാറ വരെ പണിയാന്‍ 300 മീറ്റര്‍ ഉണ്ട്. ഇത്രയും പൂര്‍ത്തിയാക്കിയാല്‍ നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയെത്തുന്നവരോട് പറയാറുണ്ട്. എല്ലാം ഉടന്‍ ശരിയാക്കി തരാമെന്ന് അവര്‍ ഉറപ്പും നല്‍കും. ഭാര്യ 86 വയസ്സുള്ള മറിയക്കുട്ടി കടുത്ത പ്രമേഹ രോഗിയാണ്. ഇവര്‍ക്ക് ആശുപത്രിയില്‍ പോകണമെങ്കില്‍ വാഹനം വരുന്നിടം വരെ എടുത്ത് എത്തിക്കണം. മഴ കനത്താല്‍ പിന്നെ ഇതവഴിവാഹനം വരണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്.

ജനപ്രതിനിധികളോട് പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ ജോസഫ് പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ഗതികെട്ടാണ് ജോസഫ് വയോജനകമ്മീഷന് പരാതിനല്‍കിയത്. എന്നാൽ, റോഡ് പണിയാന്‍ പ്ലാന്‍ഫണ്ട് കിട്ടുന്നില്ലെന്നും മെയിന്‍റനന്‍സ് ഗ്രാന്‍റ് ഉപയോഗിച്ച് മൺപാത പണിയുന്നത് സര്‍ക്കാർ തടഞ്ഞിട്ടുണ്ടെന്നുമാണ് പരാതിയിൽ വിശദീകരണം തേടിയ കമീഷന് വണ്ണപ്പുറം പഞ്ചായത്ത് നൽകിയ മറുപടി. കാരണം എന്തുമാകട്ടെ പ്രായമായവരുടെ പ്രശ്നത്തിൽ അൽമെങ്കിലും മനസ്സാക്ഷി കാട്ടണ്ടെ എന്നാണ് ജോസഫ്‌ ചോദിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThodupuzhaIdukki Newslocalnews
News Summary - Mud road not being concreted; Elderly man approaches Commission with a complaint in Thodupuzha
Next Story