ആളൊഴിഞ്ഞ വീട്ടിൽ നിന്ന് എട്ട് പവൻ സ്വർണവും 95000 രൂപയും കവർന്നു
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. എട്ട് പവൻ സ്വർണവും 95000 രൂപയും കവർന്നു. തൊടുപുഴ ഉണ്ടപ്ലാവ് കുറ്റിയാനിക്കൽ ഷാജഹാന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാജഹാനും ഭാര്യയും പറവൂരുള്ള മകളുടെ വീട്ടിൽ പോയത്.
വെള്ളിയാഴ്ച രാവിലെ 11 ഓടെ മടങ്ങി വീട്ടിലെത്തി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് വാതിലിന്റെ വശത്ത് കുത്തി പൊളിച്ച നിലയിൽ കണ്ടത്. ഇതോടൊപ്പം വാതിൽ താനേ തുറക്കുകയും ചെയ്തു. തുടർന്ന് വീടിനകത്ത് പരിശോധിച്ചപ്പോൾ മുറികളിൽ സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിൽ കണ്ടെത്തി. ഇതോടൊപ്പമാണ് സ്വർണം നഷ്ടമായ വിവരവും വ്യക്തമായത്. മുകൾ നിലയിലെ മുറികളിലും സമാന സ്ഥിതിയായിരുന്നു. ഇവിടെ മേശയിൽ സൂക്ഷിച്ചിരുന്ന 95000 രൂപയും നഷ്ടമായി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ കേന്ദ്രമായ ഇവിടെ നടന്ന കവർച്ച സമീപവാസികളെയാകെ ഞെട്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

