ഇടവെട്ടി കുട്ടിവനം നഗരവനം പദ്ധതിയിൽ
text_fieldsഇടവെട്ടി കുട്ടിവനത്തിൽ നടപ്പാതയുടെ നിർമാണം
പുരോഗമിക്കുന്നു
തൊടുപുഴ: കേന്ദ്ര നഗരവനം പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടവെട്ടി കുട്ടിവനം കൂടുതൽ ആകർഷണമാകുന്നു. നിലവില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ കീഴിലാണ് ഇടവെട്ടി കുട്ടിവനം. 12.5 ഹെക്ടര്‍ ഭൂമിയാണ് ഇവിടെയുള്ളത്. രണ്ടുഘട്ടത്തിലായായി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 35 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
പ്രോജക്ട് നല്കുന്നതനുസരിച്ച് അടുത്ത ഘട്ടത്തില്‍ കൂടുതല്‍ തുക അനുവദിക്കും. നടപ്പാത, കഫറ്റേരിയ, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം, ഫലവൃക്ഷതോട്ടം, പുല്‍മേട്, കുളങ്ങള്‍ എന്നിവയെല്ലാം ഒരുക്കും. നിലവില്‍ നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. വനഭൂമിയിലെ തരിശു സ്ഥലത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. വനംവകുപ്പിന്റെ അധീനതയിലുള്ള തലക്കോട്, വീട്ടൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും നഗരവനം പദ്ധതി നടപ്പാക്കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

