Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightവ്യവസായ സംരംഭങ്ങളുടെ...

വ്യവസായ സംരംഭങ്ങളുടെ വിവരം ശേഖരിക്കാൻ ഡിജിറ്റൽ സർവേ

text_fields
bookmark_border
വ്യവസായ സംരംഭങ്ങളുടെ വിവരം ശേഖരിക്കാൻ ഡിജിറ്റൽ സർവേ
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ർ​വേ​ക്ക്​ തു​ട​ക്ക​മാ​യി. 2022 ഏ​പ്രി​ല്‍ ഒ​ന്നി​ന് മു​മ്പ്​ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച ഉ​ൽ​പാ​ദ​ന, സേ​വ​ന മേ​ഖ​ല​യി​ലെ യൂ​നി​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ ശേ​ഖ​രി​ക്കു​ന്ന​ത്. വ്യ​വ​സാ​യ വ​കു​പ്പ് നി​യോ​ഗി​ച്ച എ​ന്യൂ​മ​റേ​റ്റ​ര്‍മാ​ര്‍ വ​ഴി​യാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം.

നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന യൂ​നി​റ്റു​ക​ളു​ടെ കൃ​ത്യ​വും പൂ​ർ​ണ​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്​ ഓ​രോ മേ​ഖ​ല​ക്കും ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. എ​ല്ലാ സം​രം​ഭ​ക​രും വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളും സ​ർ​വേ​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.വി​വി​ധ സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ സ​ർ​വേ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.കെ​ല്‍ട്രോ​ണി​ന്റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വ്യ​വ​സാ​യ​ജാ​ല​കം എ​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്കാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.

യൂ​നി​റ്റു​ക​ളു​ടെ നി​ക്ഷേ​പം, തൊ​ഴി​ല്‍, ഉ​ല്‍പാ​ദ​ന​ശേ​ഷി, ഊ​ർ​ജ-​ജ​ല ഉ​പ​ഭോ​ഗം തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം യൂ​നി​റ്റി​ന്റെ ഫോ​ട്ടോ, ഭൗ​മ​സ്ഥാ​നം എ​ന്നി​വ​യും ശേ​ഖ​രി​ക്കും. അ​ഞ്ചു​ വ​ര്‍ഷം മു​മ്പ്​ ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം ജി​ല്ല​യി​ൽ 5700 ഉ​ല്‍പാ​ദ​ന-​സേ​വ​ന യൂ​നി​റ്റു​ക​ളാ​ണു​ള്ള​ത്.ഈ ​യൂ​നി​റ്റു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത യൂ​നി​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളും നി​ല​വി​ലെ സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കും. ര​ണ്ടു മാ​സം കൊ​ണ്ട് സ​ർ​വേ പൂ​ര്‍ത്തി​യാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:industrial enterprisesDigital survey
News Summary - Digital survey to collect information of industrial enterprises
Next Story