Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപട്ടയം ലഭിക്കാത്തവരുടെ...

പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണം ഇന്ന്​ മുതല്‍

text_fields
bookmark_border
pattayam
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ പ​ട്ട​യം ല​ഭി​ക്കാ​ത്ത​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. അ​ര്‍ഹ​രാ​യ എ​ല്ലാ കൈ​വ​ശ​ക്കാ​രും അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് അ​റി​യി​ച്ചു.

1977 ജ​നു​വ​രി ഒ​ന്നി​ന് മു​ന്‍പ് വ​ന​ഭൂ​മി​യി​ല്‍ കു​ടി​യേ​റി താ​മ​സി​ച്ചു വ​രു​ന്ന മു​ഴു​വ​ന്‍ പേ​ര്‍ക്കും അ​ത​ത് സ്ഥ​ല​ത്ത് ബാ​ധ​ക​മാ​യ പ​തി​വ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം യോ​ഗ്യ​ത​യ്ക്ക​നു​സൃ​ത​മാ​യി പ​ട്ട​യം ന​ല്‍കു​ന്ന​തി​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​തു​വ​രെ പ​ട്ട​യം ല​ഭി​ക്കാ​ത്ത​വ​രു​ടെ സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.

സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്ന​യി​ട​ങ്ങ​ളി​ല്‍ ജെ.​വി ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടാ​തെ പോ​യ​വ​ര്‍, സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍, നാ​ളി​തു​വ​രെ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ന്ന് മു​ത​ല്‍ 15 വ​രെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ മു​ഖാ​ന്ത​രം ശേ​ഖ​രി​ക്കും.

നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണ ഫോം ​ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍, താ​ലൂ​ക്ക് ഓ​ഫി​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കും. പൂ​രി​പ്പി​ച്ച വി​വ​ര​ശേ​ഖ​ര​ണ ഫോം, ​ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ​ക​ന്‍ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ക്ക് അ​ത​ത് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് കൈ​പ്പ​റ്റ് ര​സീ​ത് ന​ല്‍കും.

അ​പേ​ക്ഷ​ന്റെ പേ​ര്, വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍, 1977 ജ​നു​വ​രി ഒ​ന്നി​ന് മു​ന്‍പ് കു​ടി​യേ​റി​യ വ​ന​ഭൂ​മി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍, കൈ​മാ​റ്റം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍, സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്റെ പ്ര​സ​ക്ത​മാ​യ പ​ക​ര്‍പ്പ്, അ​തി​ല്ലെ​ങ്കി​ല്‍ 1977 ജ​നു​വ​രി ഒ​ന്നി​ന് മു​ന്‍പു​ള്ള കൈ​വ​ശം തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​മാ​ണ​ങ്ങ​ള്‍, മ​റ്റ് തെ​ളി​വു​ക​ള്‍ എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പു​ക​ള്‍ പൂ​രി​പ്പി​ച്ച വി​വ​ര ശേ​ഖ​ര​ണ ഫോ​മി​നൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്തു​വേ​ണം അ​പേ​ക്ഷ ന​ല്‍കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PattayamIdukki news
News Summary - Data collection of those who did not get the pattayam from friday onwards
Next Story