വ്യാപാരസ്ഥാപനങ്ങളില്‍ കലക്ടറുടെ പരിശോധന
text_fieldsകലക്ടറുടെ നേതൃത്വത്തില്‍ പാമ്പനാര്‍ ടൗണില്‍ നടന്ന പരിശോധന
തൊടുപുഴ: നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ കലക്ടര്‍ ഷീബ ജോര്‍ജിന്റെ നേതൃത്വത്തില്‍ പീരുമേട്ടിലെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ, പൊലീസ് എന്നിവയെ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെങ്ങും താലൂക്കുതലത്തില്‍ സ്ക്വാഡുകള്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന.
പാമ്പനാര്‍ ടൗണില്‍ നടന്ന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്ന് കലക്ടർ അറിയിച്ചു. കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് വിപണിയില്‍ വിലക്കയറ്റം എന്ന് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.

