Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightസി.​ഇ.​ഐ.​ആ​ർ...

സി.​ഇ.​ഐ.​ആ​ർ പോ​ർ​ട്ട​ൽ ഡ്രൈ​വ്​; ഒ​രാ​ഴ്​​ച​ക്കി​ടെ ക​ണ്ടെ​ത്തി​യ​ത്​ 69 മൊ​ബൈ​ൽ ഫോ​ണു​ക​ൾ

text_fields
bookmark_border
സി.​ഇ.​ഐ.​ആ​ർ പോ​ർ​ട്ട​ൽ ഡ്രൈ​വ്​; ഒ​രാ​ഴ്​​ച​ക്കി​ടെ ക​ണ്ടെ​ത്തി​യ​ത്​ 69 മൊ​ബൈ​ൽ ഫോ​ണു​ക​ൾ
cancel

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​നി​ന്ന്​ ന​ഷ്ട​പ്പെ​ട്ട 69 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി ഉ​ട​മ​ക​ൾ​ക്ക്​ കൈ​മാ​റി.

ഇ​ടു​ക്കി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ സ്റ്റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പ​ട്ട സി.​ഇ.​ഐ.​ആ​ർ പോ​ർ​ട്ട​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ഷ്ട​പ്പെ​ട്ട 69 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​ട​മ​ക​ൾ​ക്ക്​ കൈ​മാ​റി​യ​ത്.

ദേ​വി​കു​ളം, കു​മ​ളി, ശാ​ന്ത​ൻ​പാ​റ തു​ട​ങ്ങി​യ സ്റ്റേ​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ ഫോ​ണു​ക​ൾ തി​രി​കെ ല​ഭി​ച്ച​ത്. ഇ​തു​വ​രെ​യും 1082 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​ടു​ക്കി ജി​ല്ല​യി​ൽ ന​ഷ്ട​പ്പെ​ട്ട​തി​ൽ 332 എ​ണ്ണം തി​രി​കെ ക​ണ്ടെ​ത്താ​നാ​യി​ട്ടു​ണ്ട്.

ഫോ​ൺ ന​ഷ്ട​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ എ​ന്ത് ചെ​യ്യ​ണം?

* എ​ത്ര​യും വേ​ഗം പൊ​ലീ​സി​ൽ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. അ​തി​നാ​യി കേ​ര​ള പൊ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പോ​ൽ-​ആ​പ്പ് വ​ഴി​യോ, തു​ണ വെ​ബ് പോ​ർ​ട്ട​ൽ വ​ഴി​യോ, പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടോ നി​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാം. പ​രാ​തി​യി​ൽ ഫോ​ണി​ന്റെ ഐ.​എം.​ഇ.​ഐ ന​മ്പ​ർ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.

* സിം ​കാ​ർ​ഡി​ന്റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്കു​ക. സ​ർ​വി​സ് പ്രൊ​വൈ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ണി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ർ​ഡി​ന്റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്കു​ക വ​ഴി ഇ​ത് നി​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ഉ​പ​ക​രി​ക്കും. ഓ​ര്‍ക്കു​ക നി​ങ്ങ​ളു​ടെ ഫോ​ണ്‍ ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​ന് ഈ ​ന​മ്പ​ര്‍ ആ​വ​ശ്യ​മാ​ണ്. 24 മ​ണി​ക്കൂ​റി​ല്‍ ഡ്യൂ​പ്ലി​ക്കേ​റ്റ് സിം ​കാ​ര്‍ഡ് ആ​ക്റ്റി​വേ​റ്റ് ചെ​യ്തു കി​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmobile phonesrecovered
News Summary - CEIR Portal Drive; 69 mobile phones recovered in a week
Next Story