Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightവൈ​ദ്യു​തി...

വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി ബോ​ർ​ഡ്​

text_fields
bookmark_border
kseb
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ല​ത​ല വൈ​ദ്യു​തി അ​പ​ക​ട നി​വാ​ര​ണ സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ ഏ​റെ​യും ഇ​രു​മ്പു​തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ച​ക്ക, മാ​ങ്ങ തു​ട​ങ്ങി​യ ഫ​ല​ങ്ങ​ള്‍ പ​റി​ക്കു​ന്ന​തും അ​ശ്ര​ദ്ധ​മാ​യി വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും മൂ​ല​മാ​ണ്. കൂ​ടാ​തെ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ഇ.​എ​ൽ.​സി.​ബി/​ആ​ർ.​സി.​സി.​ബി സ്ഥാ​പി​ക്കാ​തി​രി​ക്കു​ക, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ല്‍ താ​ൽ​ക്കാ​ലി​ക​മാ​യി വ​യ​ർ വ​ലി​ച്ച് ഉ​പ​യോ​ഗി​ക്കു​ക, ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക, വൈ​ദ്യു​തി തൂ​ണു​ക​ളി​ലും മ​റ്റും പ​ര​സ്യ ബോ​ർ​ഡു​ക​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ക, വൈ​ദ്യു​തി ലൈ​നി​ന്​ താ​ഴെ ഇ​രു​മ്പ് തൂ​ണു​ക​ള്‍ സ്ഥാ​പി​ക്കു​ക എ​ന്നി​വ അ​പ​ക​ട​ങ്ങ​ള്‍ വ​ർ​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു. അ​ന​ധി​കൃ​ത​മാ​യി ജ​ന​റേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ച വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കു​ള​മാ​വ് ഡാ​മി​ന്​ സ​മീ​പ​വും കോ​ലാ​ഹ​ല​മേ​ട്ടി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി അ​ന​ധി​കൃ​ത ക​ട​ക​ള്‍ മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി​യും പ​രി​ശോ​ധ​ന​ക​ള്‍ ക​ർ​ശ​ന​മാ​ക്കി​യും അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കും. ജി​ല്ല​യു​ടെ ഭൂ​പ്ര​കൃ​തി ക​ണ​ക്കി​ലെ​ടു​ത്ത് താ​ഴ്ന്ന​തും മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ൻ​ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല​ക്ട​ർ, എ.​ഡി.​എം, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, കെ.​എ​സ്.​ഇ.​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, ജി​ല്ല ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ൻ​സ്​​പെ​ക്ട​ർ, വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - Board with Measures to Control Electrical Accidents
Next Story