Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightനൃത്തവുമായി ഒരു വീട്​...

നൃത്തവുമായി ഒരു വീട്​ അരങ്ങിലേക്ക്

text_fields
bookmark_border
നൃത്തവുമായി ഒരു വീട്​ അരങ്ങിലേക്ക്
cancel
camera_alt

സു​രേ​ഷും കു​ടും​ബ​വും

Listen to this Article

തൊ​ടു​പു​ഴ: അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് മ​ക്ക​ളും ചേ​ര്‍ന്ന് ഒ​രു​ക്കു​ന്ന ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ വേ​റി​ട്ട ആ​വി​ഷ്‌​കാ​രം വേ​ദി​യി​ലേ​ക്ക്. പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം സ​ര്‍ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ മു​ന്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ പി.​കെ. സു​രേ​ഷ്, ഭാ​ര്യ ആ​ര്‍.​എ​ല്‍.​വി ല​ത, മ​ക്ക​ളാ​യ മീ​നാ​ക്ഷി, ശ്രീ​ഹ​രി എ​ന്നി​വ​രാ​ണ് സ​മ​ന്വ​യം നൃ​ത്താ​വി​ഷ്​​കാ​രം ഒ​രു​ക്കു​ന്ന​ത്. മേ​യ്​ 29ന് ​വൈ​കീ​ട്ട് നാ​ലി​ന് തൊ​ടു​പു​ഴ ഷെ​റോ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് അ​ര​ങ്ങേ​റ്റം.

തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍.​എ​ല്‍.​വി സം​ഗീ​ത കോ​ള​ജി​ല്‍നി​ന്ന്​ ഭ​ര​ത​നാ​ട്യ​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലും കു​ച്ചി​പ്പു​ടി​യി​ലും പോ​സ്റ്റ് ഡി​പ്ലോ​മ നേ​ടി​യ ല​ത കാ​ല്‍ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി നൃ​ത്താ​ധ്യാ​പി​ക​യാ​ണ്. സു​രേ​ഷ് 1996ലെ ​എം.​ജി സ​ര്‍വ​ക​ലാ​ശാ​ല ബി.​എ​ഡ് ക​ലോ​ത്സ​വ​ത്തി​ല്‍ ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, നാ​ടോ​ടി നൃ​ത്തം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യി​ല്‍ പു​ര​സ്‌​കാ​രം നേ​ടി ക​ലാ​പ്ര​തി​ഭ​യാ​യി​രു​ന്നു.

അ​ധ്യാ​പ​ക ജോ​ലി​യി​ല്‍നി​ന്ന് വി​ര​മി​ച്ച​ശേ​ഷം അ​ണ്ണാ​മ​ല സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഭ​ര​ത​നാ​ട്യം എം.​എ പ​ഠി​ക്കു​ന്നു​ണ്ട്. അ​ച്ഛ​ന് കൂ​ട്ടാ​യി എം.​ബി.​എ വി​ദ്യാ​ര്‍ഥി​നി​യാ​യ മ​ക​ള്‍ മീ​നാ​ക്ഷി​യും ഇ​തേ കോ​ഴ്‌​സി​നു​ണ്ട്. സി.​ബി.​എ​സ്.​ഇ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​തി​ല​ക​മാ​യി​രു​ന്നു മീ​നാ​ക്ഷി. 2020ല്‍ ​തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ര്‍ കോ​ള​ജി​ല്‍ ന​ട​ന്ന എം.​ജി ക​ലോ​ത്സ​വ​ത്തി​ല്‍ ഭ​ര​ത​നാ​ട്യ​ത്തി​ല്‍ സ​മ്മാ​നം നേ​ടി. എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ന്‍ ശ്രീ​ഹ​രി​യും സ്‌​കൂ​ള്‍ ക​ലോ​ത്സ​വ നൃ​ത്ത വേ​ദി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

തൊ​ടു​പു​ഴ​യി​ല്‍ ചി​ദം​ബ​രം സ്‌​കൂ​ള്‍ ഓ​ഫ് ഡാ​ന്‍സി​ന്‍റെ ഡ​യ​റ​ക്ട​റാ​ണ് ആ​ര്‍.​എ​ല്‍.​വി ല​ത. ആ​ര്‍.​എ​ല്‍.​വി കോ​ള​ജി​ലെ ഭ​ര​ത​നാ​ട്യ വി​ഭാ​ഗം മു​ന്‍ മേ​ധാ​വി ക​ലാ​ക്ഷേ​ത്രം വി​ലാ​സി​നി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ളി​ലെ നൃ​ത്ത വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പി.​കെ. സു​രേ​ഷ് വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhaBharatanatyam
News Summary - Bharatanatyam family in thodupuzha
Next Story