Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അധികൃതർ കാണണം; ആനപ്പേടിയിൽ ഉറങ്ങാത്ത ഒരു നാടിനെ
cancel
camera_alt

elephant attack

തൊ​ടു​പു​ഴ: ക​ൺ​മു​ന്നി​ൽ കാ​ട്ടാ​ന​യു​ടെ കാ​ൽ​ക്കീ​ഴി​ൽ അ​മ്മ പി​ട​ഞ്ഞ്​ മ​രി​ക്കു​ന്ന​ത്​ കാ​​ണേ​ണ്ടി വ​ന്ന മ​ക്ക​ൾ... അ​ച്​ഛ​ന്‍റെ മ​ര​ണ​ത്തി​ന്​ പി​ന്നാ​ലെ അ​മ്മ​യും കൂ​ടി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും വ​ലി​ച്ചെ​റി​യ​പ്പെ​ട്ട​ത് അ​നാ​ഥ​ത്വ​ത്തി​ലേ​ക്ക്​ കൂ​ടി​യാ​ണ്​. ​ കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വ​നം വ​കു​പ്പ്​ ഏ​റ്റെ​ടു​ത്തെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും ഇ​നി​യും ഈ ​കാ​ട്ടാ​ന​പ്പ​ട​ക്ക്​​ മു​ന്നി​ൽ ഞ​ങ്ങ​ളെ​ത്ര പേ​രു​ടെ ജീ​വ​ൻ കൂ​ടി ബ​ലി കൊ​ടു​​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചോ​ദ്യം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ക്ക​ളാ​യ ര​ക്​​ഷാ​ൻ, ര​ക്ഷി​ണ എ​ന്നി​വ​രെ സ്കൂ​ളി​ലേ​ക്ക്​ ​ബ​സ്​ ക​യ​റ്റി​വി​ടാ​ൻ പോ​കു​​മ്പോ​ഴാ​ണ്​​ സൂ​ര്യ​നെ​ല്ലി സി​ങ്കു​ക​ണ്ട​ത്ത്​ മാ​രി എ​ന്ന യു​വ​തി കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന​ക​ളു​ടെ ഒ​ടു​വി​ല​ത്തെ ഇ​ര​യാ​ണ്​​ ഇ​വ​ർ. പ​രി​ക്കേ​റ്റും അം​ഗ​ഭം​ഗം വ​ന്നും ക​ഴി​യു​ന്ന​വ​ർ നി​ര​വ​ധി പേ​ർ വേ​റെ​യും ഉ​ണ്ടി​വി​ടെ. ച​ക്ക കൊ​മ്പ​ൻ ഉ​ൾ​പ്പെ​ടെ 18 കാ​ട്ടാ​ന​ക​ളാ​ണ് ശാ​ന്ത​ൻ​പാ​റ, ചി​ന്ന​ക്ക​നാ​ൽ ​ മേ​ഖ​ല​ക​ളി​ലാ​യി വി​ഹ​രി​ക്കു​ന്ന​ത്. 40 പേ​ർ​ക്ക്​ കാ​ട്ടാ​ന​യു​ടെ ക​ലി​യി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ എ​ണ്ണി​പ്പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ൾ പ​തി​വാ​യി ഇ​റ​ങ്ങു​ന്ന പ്ര​ദേ​ശ​ത്തെ പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ്​ വ​നം വ​കു​പ്പും. ഇ​ത്ര​യ​ധി​കം ആ​ന​ക​ളെ മേ​ഖ​ല​യി​ൽ നി​ന്ന്​ തു​ര​ത്തു​ക എ​ളു​പ്പ​മ​ല്ല എ​ന്ന​താ​ണ്​ വെ​ല്ലു​വി​ളി. ക​ർ​ഷ​ക​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്​ ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ഒ​ട്ടേ​റെ വീ​ടു​ക​ളും ക​ട​ക​ളും കാ​ട്ടാ​ന​യു​ടെ താ​ണ്ഡ​വ​ത്തി​ൽ ഇ​തി​ന​കം പ്ര​ദേ​ശ​ത്ത്​ ത​ക​ർ​ന്ന്​ വീ​ണി​ട്ടു​ണ്ട്​.

ചി​ന്ന​ക്ക​നാ​ലി​ലെ ജ​ന​വാ​സ മേ​ഖ​ല​യെ വി​റ​പ്പി​ച്ച അ​രി​ക്കൊ​മ്പ​നെ നാ​ടു ക​ട​ത്തി​യ​പ്പോ​ൾ കാ​ട്ടാ​ന​ശ​ല്യം കു​റ​യു​മെ​ന്നാ​ണ്​ ക​രു​തി​യ​തെ​ങ്കി​ലും ഇ​പ്പോ​ഴും മേ​ഖ​ല അ​ശാ​ന്തി​യു​ടെ താ​ഴ്വാ​ര​മാ​ണ്. നാ​ടു ക​ട​ത്തി​യ അ​രി​ക്കൊ​മ്പ​ൻ മാ​ത്രം 11 പേ​രെ കൊ​ന്ന​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ. രാ​ത്രി ആ​ന​ക​ളെ പേ​ടി​ച്ച്​ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത പ​ല പ്ര​ദേ​ശ​ങ്ങ​ളും ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ട്. ആ​ന​യെ ​പേ​ടി​ച്ച്​ സ്വ​ന്തം വീ​ടു​ക​ൾ​ക്ക്​ മു​ക​ളി​ൽ ഷെ​ഡ്​ കെ​ട്ടി അ​തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മു​ണ്ട്. രാ​വി​ലെ ജോ​ലി​ക്ക്​ പോ​കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​കു​ളം ക​ർ​ഷ​ക​രും ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും. ഇ​വ​രാ​ക​ട്ടെ അ​ന്ന​ന്നു​ള്ള ജീ​വി​തം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കാ​ൻ പെ​ടാ​പാ​ട്​ പേ​രു​ന്ന​വ​രാ​ണ്.

മാ​രി​യു​ടെ ഭ​ർ​ത്താ​വ്​ രാ​ജ ഒ​രു വ​ർ​ഷം മു​ൻ​പ്​ അ​സു​ഖ​ബാ​ധി​ത​നാ​യാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്​. മാ​രി​യു​ടെ മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള​താ​ണ്​ വീ​ടി​രി​ക്കു​​ന്ന സ്ഥ​ലം. സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട്​ ഭൂ​മി​പോ​ലു​മി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ്​ മാ​രി കു​ട്ടി​ക​ളെ നോ​ക്കി​യി​രു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​വും യാ​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത​തും മൂ​ലം പ​ല കു​ട്ടി​ങ്ങ​ളും പ്ര​ദേ​ശ​ത്ത്​ പ​ഠ​നം നി​ർ​ത്തി​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്നും എ​ന്നാ​ലേ ഇ​വി​ടെ നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യൂ എ​ന്നും മാ​രി മ​ക്ക​ളോ​ട്​ പ​റ​ഞ്ഞി​രു​ന്നു.

ക​ൺ​മു​ന്നി​ൽ ന​ട​ന്ന അ​പ​ക​ടം കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കി​യ ഞെ​ട്ട​ൽ വ​ലു​താ​ണ്. അ​ക്ര​മം ക​ഴി​ഞ്ഞ്​ ആ​ന​ക​ൾ വ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​പ്പോ​ഴും മ​ക​ൾ ര​ക്ഷ​ണ അ​വി​ടെ ത​ന്നെ സ്തം​ഭി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ്​ ക​ണ്ട​​തെ​ന്ന്​ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രി​ലൊ​രാ​ൾ പ​റ​ഞ്ഞി​രു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ന്ന​ ശേ​ഷം ഇ​തു​വ​ഴി സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ പോ​കാ​ൻ പേ​ടി​യാ​ണ്. സം​ഭ​വം ന​ട​ന്ന റോ​ഡി​ലൂ​ടെ 10 കു​ട്ടി​ക​ളാ​ണ്​ സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ട്ടാ​ന കൂ​ട്ടം റോ​ഡി​ലി​റ​ങ്ങി എ​ന്ന മെ​സേ​ജ്​ ക​ണ്ടാ​ൽ ആ ​ദി​വ​സം കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ൽ വി​ടി​ല്ല. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത്​ ത​ട​യാ​ൻ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും കാ​ട്ടാ​ന​ക​ളു​ടെ കാ​ൽ​ചു​വ​ട്ടി​ൽ ജീ​വ​നു​ക​ൾ പൊ​ലി​യു​മെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കാട്ടാനയുടെ ചവിട്ടേറ്റ കുട്ടിയുടെ നില തൃപ്തികരം

ഗാ​ന്ധി​ന​ഗ​ർ: കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി‍യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ടം അ​ങ്ക​ൻ​വാ​ടി തെ​രു​വി​ൽ പ​രേ​ത​നാ​യ രാ​ജ​യു​ടെ മ​ക​ൻ ര​ക്ഷ​ൻ (11) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം നാ​ലു​ത​വ​ണ ര​ക്ഷ​ൻ ഛർ​ദ്ദി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

മാരിയുടെ കുട്ടികളുടെ സംരക്ഷണച്ചുമതല വനം വകുപ്പ്​ ഏറ്റെടുക്കും

തൊ​ടു​പു​ഴ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മാ​രി​യു​ടെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ മാ​സ​വും 5,000 രൂ​പ വീ​തം ന​ൽ​കും. റേ​ഷ​ൻ സൗ​ജ​ന്യ​മാ​ക്കും. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ മെ​ന്‍റ​റാ​യി നി​യോ​ഗി​ക്കും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ഇ​തൊ​രു പു​തി​യ മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackGovernment of KeralaAuthorities
News Summary - Authorities should see; a country that doesn't sleep on elephant dung
Next Story