പട്ടയം തരാമെന്ന ഉറപ്പ്; അമ്മിണിയുടെ സമരത്തിന് താൽക്കാലിക വിരാമം
text_fieldsനാലാം ദിവസവും അമ്മിണി തൊടുപുഴ
താലൂക്ക് ഓഫിസിനു മുന്നിൽ
സമരമിരുന്നപ്പോൾ
തൊടുപുഴ: നാല് പതിറ്റാണ്ടിലേറെയായി കൈവശമുള്ള ഭൂമിക്ക് പട്ടയം തേടി താലൂക്ക് ഓഫിസിനു മുന്നിൽ അമ്മിണിയെന്ന 73കാരി നടത്തിവന്ന സമരത്തിന് നാലാം ദിവസം താൽക്കാക്കാലിക വിരാമം. 25ന് നടത്തുന്ന ഹിയറിങ്ങിന് ശേഷം പട്ടയം നൽകാൻ നടപടിയുണ്ടാകുമെന്ന തഹസിൽദാർ എ.എസ് ബിജിമോളുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
ഈ മാസം 17നാണ് ആലക്കോട് കലയന്താനി കുറിച്ചിപ്പാടം ആലയ്ക്കല്‍ അമ്മിണി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസിനു മുന്നിൽ സമരം തുടങ്ങിയത്. 2003 മുതൽ പട്ടയത്തിനുള്ള അപേക്ഷയുമായി ഇവർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. അതിനിടയിൽ ഭർത്താവ് കൊച്ചുകുഞ്ഞ് മരിച്ചു.
അതോടെ മക്കളില്ലാത്ത അമ്മിണി തനിച്ചായി. 1975 മുതൽ കലയന്താനിയിലെ സർക്കാർ തരിശ് ഭൂമിയിൽ താമസിച്ചുവരികയായിരുന്നു. അതിനിടെ റിട്ട. വില്ലേജ് ഓഫിസ് ജീവനക്കാരൻ കൂടിയായ അയൽവാസി വസ്തു കൈയേറി മതിൽകെട്ടിയത് പട്ടയം കിട്ടാൻ തടസ്സമായതായി അമ്മിണി പറയുന്നു.
‘സിറ്റിങ് കഴിഞ്ഞ് പട്ടയം കിട്ടിയില്ലെങ്കിൽ ഞാൻ ഇനിയും വരും. പട്ടയം കിട്ടിയില്ലെങ്കിൽ താലൂക്ക് ഓഫിസിന്റെ പടിക്കൽ മരണംവരെ കിടക്കും’ -അമ്മിണി തറപ്പിച്ചു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.