Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമദ്യവുമായി അറസ്റ്റിൽ

മദ്യവുമായി അറസ്റ്റിൽ

text_fields
bookmark_border
മദ്യവുമായി അറസ്റ്റിൽ
cancel
Listen to this Article

തൊടുപുഴ: വിൽപനക്ക് വീട്ടിൽ സൂക്ഷിച്ച 49 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ. കടശ്ശിക്കടവ് ഇല്ലം വീട്ടിൽ സുരേഷാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല റേഞ്ച് ഇൻസ്‌പെക്ടർ വി.പി. മനൂപിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

ഡ്രൈ ഡേ ദിവസം വിൽപന നടത്തുന്നതിനായി കെ.എസ്.ബി.സി ഷോപ്പിൽനിന്ന് പല തവണകളായി വാങ്ങി സൂക്ഷിച്ചതായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

റെയ്‌ഡിൽ ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർമാരായ ഇ.എച്ച്. യൂനുസ്, സൈജുമോൻ ജേക്കബ്, സിവിൽ എക്‌സൈസ് ഓഫിസർ മാരായ പ്രഫുൽ ജോസ്, ടിൽസ് ജോസഫ്, പി.സി. ജസ്റ്റിൻ, പി.എം. അമൽ, കെ.ജെ. ബിജി, ഡ്രൈവർ ഷിജോ അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrested with alcohol
News Summary - Arrested with alcohol
Next Story