പാർട്ട്ടൈം ജോലിയുടെ മറവില്‍ തട്ടിപ്പ്; പ്രതി അറസ്റ്റിൽ
text_fieldsപിടിയിലായ അബ്ദുൾ സലിം
തൊടുപുഴ: പാർട്ട്ടൈം ജോലിയുടെ മറവില്‍ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട്, ചെറുവാടി, തെനയങ്കല്പറമ്പിൽ വീട്ടിൽ ഷെഫിൻ അബ്ദുൾസലിമാണ് (28) അറസ്റ്റിലായത്. ഇൻസ്റ്റഗ്രം അക്കൗണ്ട് വഴി ഇടുക്കി സ്വദേശിനിയായ യുവതിയോട് മിന്ത്ര മാൾ ഫ്രീ ഷോപ്പിംഗ് പ്ലാറ്റ് ഫോം ലിങ്കുവഴി, പണം നിക്ഷേപിച്ചാൽ, ടാസ്ക് പൂർത്തിയാകുന്ന മുറക്ക് ലാഭം തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 8,31,865/- രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇടുക്കി ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ഇടുക്കി ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ മൂന്നാർ പൊലീസ് സബ് ഇൻസ്പെക്ടർ ബിനു ആൻഡ്രൂസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു കെ. വി, സിവിൽ പോലീസ് ഓഫീസർ റസാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

