2000 പാക്കറ്റ് ലഹരി വസ്തുക്കളുമായി ഒരാൾ അറസ്റ്റിൽ
text_fieldsറഹീം
തൊടുപുഴ: വീട്ടിലെ ചായ്പിൽ നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂൾ എന്നീ ലഹരി ഉൽപന്നങ്ങളുടെ 2000 പാക്കറ്റുകളാണ് പിടികൂടിയത്.
വിതരണക്കാരനായ തൊടുപുഴ കുന്നം സ്വദേശി കടപ്ലായ്ക്കൽ റഹീമാണ് (45) പിടിയിലായത്. പെരുമ്പാവൂരിൽനിന്ന് എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ വീട്ടിൽ സൂക്ഷിച്ച് തൊടുപുഴയിലെ ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് ഇയാളുടെ രീതി.
തൊടുപുഴ എസ്.ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ പ്രബേഷനറി എസ്.ഐ രാഹുൽ ചന്ദ്രൻ, സി.പി.ഒമാരായ എ.സി. രാജേഷ്, സി.പി. ഡാലു, സുധീഷ്, അനുമോൾ എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

