പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നാളെ മുതൽ
text_fieldsതൊടുപുഴ: നഗരസഭയിൽ ബുധനാഴ്ച മുതൽ ഒക്ടോബർ ഒമ്പത് വരെ പ്രവൃത്തി ദിവസങ്ങളിൽ നഗരപരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നായ്ക്കൾക്ക് മുനിസിപ്പൽ ലൈസൻസ് നിർബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ്.
ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ആരവല്ലിക്കാവ് ഭാഗം, ഒന്നു മുതൽ നാല് വരെ ഹൗസിങ് ബോർഡ് അംഗൻവാടിക്ക് സമീപം, 21ന് 10 മുതൽ ഒന്നു വരെ എക്സൈസ് ഓഫിസിന് സമീപം, 23ന് 10 മുതൽ ഒന്നു വരെ മുതലക്കോടം പഞ്ഞംകുളം പാടശേഖരത്തിന് സമീപം, 25ന് 10 മുതൽ ഒന്നുവരെ കുന്നം ജങ്ഷന് സമീപം, 26ന് 10 മുതൽ ഒന്നുവരെ ഹോളി ഫാമിലി നഴ്സിങ് കോളജിന് സമീപം, 28ന് 10 മുതൽ ഒന്നുവരെ മൈലാടുംപാറ ഭാഗം, 29ന് 10 മുതൽ ഒന്നുവരെ ഉറുമ്പിൽപാലം അംഗൻവാടിക്ക് സമീപം, ഒക്ടോബർ മൂന്നിന് 10 മുതൽ ഒന്നുവരെ മുതലിയാർമഠം ക്ഷേത്രത്തിന് സമീപം, നാലിന് 10 മുതൽ ഒന്നുവരെ മൗര്യ ഗാർഡൻസ്, അഞ്ചിന് 10 മുതൽ ഒന്നുവരെ കോലാനി ചേരി കമ്യൂണിറ്റി ഹാളിന് സമീപം, ആറിന് 10 മുതൽ ഒന്നുവരെ കോലാനി ഹോമിയോ ഡിസ്പെൻസറിക്ക് സമീപം, ഏഴിന് 10 മുതൽ ഒന്നുവരെ കോഴിക്കടക്ക് സമീപം പാറക്കടവ് ജങ്ഷൻ, ഒമ്പതിന് 10 മുതൽ ഒന്നുവരെ മുല്ലക്കൽ ജങ്ഷൻ എന്നിവിടങ്ങളിലാണ് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് ചാർജ്, രജിസ്ട്രേഷൻ ചാർജ് എന്നിവയടക്കം 45 രൂപ സബ്സിഡി നിരക്കിൽ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാം.