മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: ഒരാൾകൂടി പിടിയിൽ
text_fieldsതൊടുപുഴ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം ഒടിയപാറ കാഞ്ഞിരക്കാട്ട് ഷിബുവിനെയാണ് (50) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മുഖ്യ പ്രതി മരട് ചുള്ളിക്കൽ സുരേഷിനെ (56) തിങ്കളാഴ്ച പിടികൂടിയിരുന്നു. ഇയാളെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പരിചയപ്പെടുത്തിയത് ഷിബുവാണെന്നും ഇയാൾക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രതികൾ 10 ഗ്രാം തൂക്കം വരുന്ന എട്ട് വളകൾ പണയംവെക്കാൻ ശ്രമിച്ചത്. തൂക്കത്തിൽ സംശയം തോന്നിയ നടത്തിപ്പുകാർ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഉടൻ തൊടുപുഴ പൊലീസിനെ വിളിച്ചുവരുത്തി പ്രതികളെ കൈമാറുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

