കൊലപാതക രാഷ്ട്രീയത്തിനെതിരെ 'അമ്മ നടത്ത'വുമായി മഹിള കോൺഗ്രസ്
text_fieldsമഹിള കോൺഗ്രസ് ജില്ല കമ്മിറ്റി തൊടുപുഴയിൽ നടത്തിയ അമ്മ നടത്തം
തൊടുപുഴ: കൊലപാതക രാഷ്ട്രീയത്തിനെതിരെ മഹിള കോൺഗ്രസ് തൊടുപുഴയിൽ സംഘടിപ്പിച്ച 'അമ്മ നടത്തം' ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു.
എതിരാളികളെ കൊന്നൊടുക്കിയ സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ ഉന്നത കോടതിയിൽ സർക്കാർ തന്നെ അപ്പീൽ പോകുന്ന നീചപ്രവൃത്തിയണ് കൃപേഷ്, ശരത്, ഷുഹൈബ് കേസുകളിൽ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങളെ പ്രതികൾക്കായി ദുർവിനിയോഗം ചെയ്യുന്ന പിണറായി ഭരണം നീതിന്യായ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ.എസ്. അശോകൻ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റ് ഇന്ദു സുധാകരൻ അധ്യക്ഷതവഹിച്ചു. ലീലമ്മ ജോസ്, നിഷ സോമൻ, ഹാജിറ സെയ്ദ് മുഹമ്മദ്, നൈറ്റ്സി കുര്യാക്കോസ്, എൻ.ഐ ബെന്നി, ജോൺ നെടിയ പാല, എ.എം. ദേവസ്യ, ജാഫർഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, ടോമി പാലക്കൽ എന്നിവർ സംസാരിച്ചു.

